പ്രണയിച്ചുനടന്നപ്പോള്‍ ഐ ലവ് യൂ പറയാനേ നേരമുണ്ടായിരുന്നുള്ളു, ഇപ്പോ കണ്ടോ; പരാതിപ്പെടേണ്ട, കാരണം അറിഞ്ഞിരുന്നോളു 

വാക്കുകളെ അപ്രസ്‌കതമാക്കുവിധമുള്ള പങ്കാളിയുടെ കരുതല്‍ കണ്ടില്ലെന്ന് നടികാതിരിക്കാന്‍ ചില ഉദ്ദാഹരണങ്ങള്‍
പ്രണയിച്ചുനടന്നപ്പോള്‍ ഐ ലവ് യൂ പറയാനേ നേരമുണ്ടായിരുന്നുള്ളു, ഇപ്പോ കണ്ടോ; പരാതിപ്പെടേണ്ട, കാരണം അറിഞ്ഞിരുന്നോളു 

പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും ഐ ലവ് യു എന്ന മൂന്ന് വാക്കുകള്‍ക്കുള്ള സ്ഥാനം മറ്റൊന്നും കൊണ്ട് നികത്താനാകില്ല. തമ്മിലുള്ള ബന്ധത്തിന് ഉറപ്പേകുന്നതിനപ്പുറം ഉള്ളിലുള്ള സ്‌നേഹം തുറന്നുപ്രകടിപ്പിക്കാന്‍ ഇതില്‍പരം മികച്ച വാക്കുകള്‍ ഉണ്ടാകില്ല. പക്ഷെ എപ്പോഴെങ്കിലും പങ്കാളിയില്‍ നിന്ന് ഈ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിട്ടും കേള്‍ക്കാന്‍ കഴിയാതെവന്നിട്ടുണ്ടെങ്കില്‍ വലിയ നിരാശയാണ് പലരെയും കീഴടക്കുക. ഇത് പതിവായാല്‍ നിരാശയുടെ പടുകുഴിയിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നവര്‍ ഐ ലവ് യു എന്ന വാക്കുകള്‍ക്കപ്പുറം ശക്തമായ നിങ്ങളുടെ പങ്കാളിയുടെ പ്രവര്‍ത്തികളാണ് മനസിലാക്കേണ്ടത്. വാക്കുകളെ അപ്രസ്‌കതമാക്കുവിധമുള്ള അവരുടെ കരുതല്‍ കണ്ടില്ലെന്ന് നടികാതിരിക്കാന്‍ ചില ഉദ്ദാഹരണങ്ങള്‍. 

വിഷമിച്ചിരിക്കുമ്പോള്‍ ചെറിയ സര്‍പ്രൈസ് നല്‍കി നിങ്ങളെ സന്തോഷിപ്പിക്കുന്നത്, വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും നിങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ക്കുപോലും ഓടിയെത്തുന്നത്, ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് വാക്കുകളിലൂടെ ഓര്‍മപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അടിവരയിടുന്നത് ഇത്തരം നിസാര കാര്യങ്ങള്‍ തന്നെയാണ്. 

എന്തുവന്നാലും നിങ്ങളുടെ സുരക്ഷിതത്വമാണ് പങ്കാളിയുടെ മുന്‍ഗണന. ജോലിസ്ഥലത്തെ അധിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെക്കേണ്ടി വരുന്നതുമൂലം നിങ്ങള്‍ ലേറ്റ് ആകുമ്പോള്‍ പങ്കാളിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഏത് വാഹനത്തിലാണ് മടങ്ങിയെത്തുന്നത് എന്നതുമുതല്‍ കൃത്യസമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടയ്ക്കിടെ വിളിച്ചുചോദിക്കുന്നത് ഉള്ളിലെ സ്‌നേഹം കൊണ്ടല്ലെങ്കില്‍ മറ്റെന്തു കാരണകൊണ്ടാകാനാണ്. കരുതല്‍ തന്നെയാണ് കാരണം. അപ്പോഴെല്ലാം വാക്കുകളെക്കാള്‍ ഉച്ചത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ സംസാരിക്കും.  

ഐ ലവ് യു എന്ന് പറയാതിരിക്കുന്നതുപോലെതന്നെ നിങ്ങളെ എത്രമാത്രം വിശ്വാസമുണ്ടെന്നും വാക്കുകളിലൂടെ പറഞ്ഞെന്നുവരില്ല. സ്‌നേഹമാണോ വിശ്വാസമാണോ ഒരു പങ്കാളികള്‍ക്കിടയില്‍ കൂടുതല്‍ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നത് എന്ന് വേര്‍തിരിച്ച് പറയാന്‍ പലപ്പോഴും കഴിയാറില്ല. തമ്മില്‍ സന്തോഷ സമയത്തും സങ്കട വേളകളിലും ഒപ്പമുണ്ടാകുമെന്ന വിശ്വാസം ബന്ധത്തെ മറ്റൊരു തലത്തിലേക്കാണ് നയിക്കുക. ഇത് ഇടയ്ക്കിടെ ഐ ലവ് യു എന്ന പറയുന്നതിന്റെ പ്രസക്തിയെ കെടുത്തികളയും. 

ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെക്കാളും പ്രഥമസ്ഥാനം നിങ്ങള്‍ക്ക് നല്‍കുന്നതും. നിങ്ങളുടെ ചെറിയ സന്തോഷങ്ങള്‍ പോലും മാറ്റിവയ്ക്കാന്‍ അനുവദിക്കാതെ ഷോപ്പിംഗ് മുതല്‍ പിറന്നാള്‍ ആഘോഷം വരെ എല്ലാത്തിനും എത്ര തിരക്കിലായാലും ഓടിയെത്തുന്നതും പങ്കാളിയുടെ സ്‌നേഹത്തിന്റെ ഉദാഹരണമല്ലെങ്കില്‍ മറ്റെന്തായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com