ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷങ്ങള്‍ അകലെ പുതിയ ഗ്രഹം; കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 

ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷങ്ങള്‍ അകലെ പുതിയ ഗ്രഹം; കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 

ഭൂമിയേക്കാള്‍ 27മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

ഭൂമിയേക്കാള്‍ 27മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയിലെ (പിആര്‍എല്‍) ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് പുതിയ ഗ്രഹം സ്ഥിതിചെയ്യുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

പുതിയ കണ്ടെത്തലോടെ മറ്റു നക്ഷത്രങ്ങളിൽ ഗ്രഹങ്ങളെ കണ്ടെത്തിയ ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പുതിയ ഗ്രഹം ശനിയേക്കാള്‍ ചെറുതും നെപ്റ്റിയൂണേക്കാള്‍ വലുതും ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ ഗ്രഹത്തിലെ താപനില 600ഡിഗ്രി സെല്‍ഷ്യസ് ആണ്. 

നക്ഷത്രത്തിന്റെ വളരെ അടുത്തായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ 19.5ദിവസം കൊണ്ട് നക്ഷത്രത്തെ വലയം ചെയ്യാന്‍ ഗ്രഹത്തിന് കഴിയും. ഭൂമിയും സൂര്യനും തമ്മിലുള്ള അകലവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഗ്രഹം അതിന്റെ നക്ഷത്രത്തോട് ഏഴ് മടങ്ങ് അടുത്താണ് കാണപ്പെടുന്നത്. നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ ഗ്രഹം വിജനമായിരിക്കുമെന്നാണ് ശ്‌സ്ത്രജ്ഞരുടെ വിലയിരുത്തല്‍.

പിആര്‍എല്‍ അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി അബു സ്‌കൈ സെര്‍ച്ച് സാങ്കേതിക വിദ്യയുള്ള 1.2 എം ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. എപിക് 211945201ബി എന്ന പേരിലോ കെ 2236 ബി എന്നോ ആയിരിക്കും പുതിയ ഗ്രഹം അറിയപ്പെടുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com