താപനില 40 ഡിഗ്രി കടന്നു; കാറിന്റെ ബോണറ്റില്‍ മീന്‍ വറുത്ത് യുവതി  

വെയിലില്‍ നിന്ന് സ്വയം സംരക്ഷിക്കാനായി കുടചൂടിനിന്നാണ് പാചകം
താപനില 40 ഡിഗ്രി കടന്നു; കാറിന്റെ ബോണറ്റില്‍ മീന്‍ വറുത്ത് യുവതി  

വേനല്‍ കാലത്ത് പൊരിവേലത്ത് വഴിയരികില്‍ ഇരുന്ന് ഭക്ഷണം പാകംചെയ്യുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ടാകും. പക്ഷെ ഈ വര്‍ഷത്തെ വൈറല്‍ ചിത്രം കാറിന്റെ ബോണറ്റിന് മുകളില്‍ മീന്‍ വറുക്കുന്ന യുവതിയുടേതാണ്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ ചൂട് 40ഡിഗ്രി സെല്‍ഷ്യസ് കടന്നപ്പോഴാണ് യുവതി കാറിന്റെ ബോണറ്റ് അടുപ്പാക്കിയത്. 

ചൈനീസ് ദിനപത്രം പീപ്പിള്‍സ് ഡെയ്‌ലിയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രം പുറത്തുവിട്ടത്. അഞ്ച് മീനുകളും ചില പച്ചകറികളും കാര്‍ ബോണറ്റില്‍ വച്ച് വറുത്തെടുക്കുന്ന യവതിയുടെ ചിത്രമാണ് കാണാന്‍ സാധിക്കുക. വെയിലില്‍ നിന്ന് സ്വയം സംരക്ഷിക്കാനായി കുടചൂടിനിന്നാണ് പാചകം. ചോപ്സ്റ്റിക് ഉപയോഗിച്ച് വറുത്ത മീന്‍കഷ്ണം യുവതി ഉയര്‍ത്തികാട്ടുന്നുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com