രക്തശുദ്ധിയെക്കുറിച്ചുള്ള അഹങ്കാരം നിര്‍ത്തിയേക്ക്; കുടുംബപാരമ്പര്യം ഡിഎന്‍എ വഴി കണ്ടുപിടിച്ച് ഒരു മലയാളി 

പൂര്‍വീകര്‍ വിദേശത്തുനിന്ന് കപ്പല്‍ കയറി വന്നതാണ് എന്ന് കേട്ടുവളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ പൂര്‍വീകര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
രക്തശുദ്ധിയെക്കുറിച്ചുള്ള അഹങ്കാരം നിര്‍ത്തിയേക്ക്; കുടുംബപാരമ്പര്യം ഡിഎന്‍എ വഴി കണ്ടുപിടിച്ച് ഒരു മലയാളി 

മ്മുടെ പാരമ്പര്യം ഇതാണ്, കുടുംബത്തിന്റെ മാനം കാക്കണം, അന്തസ് നോക്കണം, തുടങ്ങി സ്ഥിരമായി പാടിവരുന്ന പാഴ്‌മൊഴി തുടര്‍ന്നുപോന്നാല്‍ വീട്ടിലെ പുതുതലമുറക്കാര്‍ ചിലപ്പോള്‍ സത്യം തെളിയിക്കാന്‍ ഇറങ്ങി പുറപ്പെടും. പാരമ്പര്യവും ചരിത്രവുമൊക്കെ തിരുത്തിയെഴുതുന്ന തെളിവുള്ള ശാസ്ത്രവസ്തുതകളാവും അവര്‍ പിന്നെ നിരത്തുക. പറഞ്ഞുകേട്ട പഴങ്കഥകള്‍ വിശ്വസിച്ച് കൈകൂപ്പി നില്‍ക്കുന്നതിന് പകരം ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ച് ഇല്ലാകഥകളെ വേരോടെ ഇളക്കികളയും എന്ന് സാരം. 

പൂര്‍വീകര്‍ വിദേശത്തുനിന്ന് കപ്പല്‍ കയറി വന്നതാണ് എന്ന് കേട്ടുവളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ പൂര്‍വീകര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തി ഫലം വന്നപ്പോഴൊ അവരാരും കപ്പല്‍ കയറി കൊടുങ്ങലൂര്‍ വന്നിറങ്ങിയവരല്ല, മറിച്ച് 100%  മനുഷ്യന്‍ ആയി രൂപാന്തരപെട്ടപ്പോള്‍ മുതല്‍ അവര്‍ ഇന്ത്യയില്‍ ആയിരുന്നു എന്നാണ് ഫലങ്ങളില്‍ വെളിപ്പെട്ടത്. ഇതോടെ താന്‍ കേട്ടുവളര്‍ന്ന ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും തീരുമാനമായെന്നാണ് സംഭവങ്ങളെല്ലാം വിവരിച്ച് അലക്‌സ് എന്ന ചെറുപ്പക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നത്. 

ഇനി ഏതെങ്കിലും പള്ളി രേഖകള്‍ കാണിച്ച് ഈ ഡിഎന്‍എ റിസള്‍ട്ട് തെറ്റാണ് എന്ന് തെളിയിച്ചാല്‍ അമേരിക്കയിലെ ഡിഎന്‍എ ശാസ്ത്രം തെറ്റാണ് എന്ന് തെളിയിക്കുന്ന ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ ആകാന്‍ തനിക്ക് കഴിയുമെന്നും ഇതുവഴി അനവധി മില്യണ്‍ ഡോളര്‍ തനിക്ക് പ്രതിഫലവും കിട്ടുമെന്നും അലക്‌സ് പറയുന്നു. അതുകൊണ്ട് ഇനിയും പൂര്‍വികര്‍ വിദേശത്തുനിന്നും വന്നതാണ് എന്ന് രേഖകള്‍ ഉള്ള ക്‌നാനായയിലെ മറ്റു കുടുംബങ്ങളെയും ഈ പരീക്ഷണത്തിനായി അലക്‌സ് സ്വാഗതം ചെയ്യുന്നു. 


അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച എന്റെ പൂര്‍വികരെ പറ്റിയുള്ള DNA റിസള്‍ട്ട് വന്നു. എന്റെ ആദ്യത്തെ പൂര്‍വികര്‍ ഭൂമിയില്‍ എവിടെ ആയിരുന്നു ജീവിച്ചത് എന്ന് അറിയാന്‍ ആണ് DNA ടെസ്റ്റ് നടത്തിയത്. ക്‌നാനായ കത്തോലിക്ക സമുദായത്തില്‍ ഒത്തിരി അംഗങ്ങള്‍ ഉള്ള അറിയപ്പെടുന്ന പുരാതന കുടുംബം ആയ കുഴികാട്ടില്‍ കുടുംബത്തില്‍ ആണ് ഞാന്‍ ജനിച്ചത്. അതുപോലെ ഉള്ള മറ്റൊരു കുടുംബം ആണ് എന്റെ അമ്മയുടെ പടിഞ്ഞാട്ടുമാലില്‍ കുടുംബവും. എന്റെ ചാച്ചന്‍ വഴിയിലോ 'അമ്മ വഴിയിലോ ഒരു പൂര്‍വികരും വിദേശി അല്ല എന്ന് DNA റിസള്‍ട്ട് വ്യക്തം ആക്കുന്നു. എന്റെ ജാതിയില്‍ പെട്ടവര്‍ പറയുന്നു എന്റെ ഒക്കെ പൂര്‍വികര്‍ വിദേശത്തുനിന്നും കപ്പല്‍ കയറി വന്നതാണ് എന്ന്. കൊടുങ്ങലൂര്‍ വന്നിറങ്ങി എന്നാണ് പറയുന്നത്. അപ്പോള്‍ മുതല്‍ ഏതു രാജ്യത്തു നിന്നും വന്നു എന്ന് അറിയാന്‍ ഉള്ള ആകാംഷ ആണ് DNA ടെസ്റ്റ് ചെയ്യണ്ട വന്നത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ 100% ഉം എന്റെ പൂര്‍വികര്‍ സൗത്ത് ഏഷ്യന്‍ അതായത് ഇന്ത്യന്‍ എന്നാണ് പറയുന്നത് . ഇനി ഏതെങ്കിലും പള്ളി രേഖകള്‍ കാണിച്ച് ഈ DNA റിസള്‍ട്ട് തെറ്റാണ് എന്ന് തെളിയിച്ചാല്‍ അമേരിക്കയിലെ DNA ശാസ്ത്രം തെറ്റാണ് എന്ന് തെളിയിക്കുന്ന ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ ആകാനും അതുപോലെ അനവധി മില്യണ്‍ ഡോളര്‍ എനിക്ക് പ്രതിഫലവും കിട്ടും. പൂര്‍വികര്‍ വിദേശത്തുനിന്നും വന്നതാണ് എന്ന് രേഖകള്‍ ഉള്ള ക്‌നാനായയിലെ മറ്റു കുടുംബങ്ങള്‍ക്കും ഇതുപോലെ ശ്രമിക്കാന്‍ കഴിയും. ഈ DNA കമ്പനി പറയുന്ന ഡോളര്‍ ഫീസ് അടച്ചുകഴിയുമ്പോള്‍ ഒരു bottle നിങ്ങള്‍ പറയുന്ന അഡ്രസ്സില്‍ അയച്ചുതരും അതില്‍ ആര് തുപ്പല്‍ അയച്ചുകൊടുക്കുന്നുവോ ആ വ്യക്തിയുടെ പൂര്‍വിക ചരിത്രം ആണ് വരുന്നത്. ചിലരുടെ DNA test ല്‍ അവരുടെ ആദ്യ പൂര്‍വികര്‍ 0.01 % ഒക്കെ കുരങ്ങില്‍ നിന്നും രൂപാന്തരം ഉണ്ടായതും കാണിക്കുന്നുണ്ട്. എന്നാല്‍ എന്റെ പൂര്‍വികര്‍ 100% ഉം മനുഷ്യന്‍ ആയി രൂപാന്തരപെട്ടപ്പോള്‍ മുതല്‍ അവര്‍ ഇന്ത്യയില്‍ ആയിരുന്നു എന്നാണ് DNA പറയുന്നത്. ഞാന്‍ അമേരിക്കയില്‍ വന്നതുകൊണ്ട് ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും തീരുമാനം ആയി. DNA result പ്രകാരം എന്റെ പൂര്‍ണ്ണ മനുഷ്യരൂപം ഉണ്ടായിരുന്ന പൂര്‍വികര്‍ ഇന്ത്യന്‍സ് ആയിരുന്നു എന്നറിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍ ശാസ്ത്രം പുരോഗമിച്ച 21st century യിലും സത്യം അറിയാതെ വിദേശ പൂര്‍വികരുടെ പേരും പറഞ് സ്വന്തം നാട്ടില്‍ ഉള്ള ജനങ്ങളും ആയി തമ്മിതല്ലുന്ന പ്രാജീന ചിന്താരീതിയുള്ള മനുഷ്യേരെ ഓര്‍ത്ത് സഹതാപം തോന്നാറുണ്ട്. അവരും വിദേശ പൂര്‍വികര്‍ എന്ന അവകാശം ഉന്നയിക്കുന്നതിന് മുമ്പ് ഇത്തരം ശാസ്ത്രീയം ആയ ടെസ്റ്റ് നടത്താന്‍ ഉള്ള വിവേകം കാണിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു. നമ്മള്‍ മറ്റുള്ളവരില്‍ നിന്നും special ആണ് എന്ന് നമ്മള്‍ വാദിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ജനനവും ആയി യാതൊരു ബന്ധവും ഇല്ലാത്ത വിദേശ രക്തം എന്ന ആശയം ഉയര്‍ത്തി പിടിച്ചാണ്. ഉചഅ ടെസ്റ്റ് നടത്തി തെളിയിക്കാതെ ഇനി ആരും അങ്ങനെ അവകാശപ്പെടരുതേ. എന്നാല്‍ എനിക്ക് മുമ്പുള്ള തലമുറ അവര്‍ 99.5% ഉം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവര്‍ക്ക് വലിയ പഠനമോ ജോലിയോ കൈ നിറയെ പണമോ ഇല്ലായിരുന്നു. അവര്‍ പ്രായോഗികമായി ചിന്തിക്കുന്നവരും കഷ്ടപ്പെട്ട് ജീവിച്ചവരും ആയിരുന്നു. അവര്‍ ആരും ഇത്തരം വിദേശ രക്ത മണ്ടത്തരം ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നില്ല. വിവേകം ഇല്ലാത്ത പുതിയ തലമുറ ആണ് ജാതികള്‍ പറയുന്ന കെട്ടുകഥകള്‍ വിശ്വസിച്ച് മനുഷ്യരെ പല തട്ടുകളില്‍ ആക്കി കാണുകയും കോട്ടയത്ത് ഉണ്ടായ പോലുള്ള കൊലപാതകങ്ങളിലേക്ക് നയിക്കുന്നതും. കൊലപാതകം സംഭവിച്ചുകഴിയുമ്പോള്‍ ഭരിക്കുന്നവരെ കുറ്റം പറയാതെ ജാതികളുടെ ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാന്‍ ആണ് പൊതുജനം ശ്രമിക്കണ്ടത്. അല്ലെങ്കില്‍ ഇത്തരം കൊലപാതകങ്ങള്‍ ആര്‍ക്കും തടുക്കാന്‍ കഴിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com