കടിച്ച പാമ്പ് കടിവിടാതെ കാലില്‍ ചുറ്റി; പാടത്തുനിന്ന് പാമ്പുമായി  കര്‍ഷകന്‍ ആശുപത്രിയിലേക്കോടി

കടിച്ച പാമ്പ് കടിവിടാതെ കാലില്‍ ചുറ്റി; പാടത്തുനിന്ന് പാമ്പുമായി  കര്‍ഷകന്‍ ആശുപത്രിയിലേക്കോടി
കടിച്ച പാമ്പ് കടിവിടാതെ കാലില്‍ ചുറ്റി; പാടത്തുനിന്ന് പാമ്പുമായി  കര്‍ഷകന്‍ ആശുപത്രിയിലേക്കോടി

പറ്റ്‌ന: പാടത്തുവച്ച് കടിച്ച പാമ്പ് കടി വിടാതെ കാലില്‍ ചുറ്റിപ്പിണഞ്ഞതിനെത്തുടര്‍ന്ന് കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകര്‍ ആശുപത്രിയിലെത്തി. ബിഹാറിലെ മധേപുരയിലാണ് സംഭവം.

കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. ഇതോടെ പാമ്പ് ഇയാളുടെ കാലില്‍ കടിക്കുകയായിരുന്നു. കടിച്ചശേഷം ഇഴഞ്ഞു പോകാതെ പാമ്പ്  കര്‍ഷകന്റെ കാലില്‍ ചുറ്റി വരിയുകയായിരുന്നു. 

പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് ഇങ്ങനെ കുരുങ്ങിക്കിടക്കാന്‍ കാരണമെന്ന് പിന്നീട് പരിശോധനയിലാണ് വ്യക്തമായത്. പല്ലുകള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ വന്നപ്പോള്‍ പാമ്പ് കാലില്‍ ചുറ്റിയതാകാമെന്നാണ് 'പാമ്പു വിദഗ്ധര്‍' പറയുന്നത്. 

ഭയന്നു പോയ കര്‍ഷകന്‍ സമനില വീണ്ടെടുത്ത് പാമ്പുമായിത്തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തിയതോടെ കടിച്ചത് വിഷമുള്ള പാമ്പല്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് കര്‍ഷകന്‍ ജീവന്‍ നേരേ വീണത്. 

നീര്‍ക്കോലിയാണ് കടിച്ചു കാലില്‍ ചുറ്റിയത്. ഡോക്ടര്‍മാര്‍ പാമ്പിനെ കാലില്‍ നിന്ന് വേര്‍പെടുത്തി പ്രാഥമിക ശുശ്രൂഷ നല്‍കി കര്‍ഷകനെ വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com