ചന്ദ്രനിലെ മണ്ണ് തനിക്ക് തിരിച്ചു വേണം; നാസയ്‌ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി ഒരു സ്ത്രീ

ചന്ദ്രിനില്‍ കാലുകുത്തിയ സാക്ഷാല്‍ നീല്‍ ആംസ്‌ട്രോങ് തനിക്ക് സമ്മാനമായി നല്‍കിയ ചന്ദ്രനിലെ ഒരു പിടി മണ്ണ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് നിയമയുദ്ധത്തിന് ഒരുങ്ങി ഒഹായോ സ്വദേശി
ചന്ദ്രനിലെ മണ്ണ് തനിക്ക് തിരിച്ചു വേണം; നാസയ്‌ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി ഒരു സ്ത്രീ

ഒഹായോ:  ചന്ദ്രിനില്‍ കാലുകുത്തിയ സാക്ഷാല്‍ നീല്‍ ആംസ്‌ട്രോങ് തനിക്ക് സമ്മാനമായി നല്‍കിയ ചന്ദ്രനിലെ ഒരു പിടി മണ്ണ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട്  നാസയ്‌ക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി ഒഹായോ സ്വദേശി ലോറ സിക്കോ. ഇതുമായി ബന്ധപ്പെട്ട് ലോറ ഫെഡറല്‍  കോടതിയില്‍ നിയമപരമായി കേസ് നല്‍കി. 

യുഎസ് ആര്‍മിയില്‍ പൈലറ്റായിരുന്നു തന്റെ പിതാവ് ടോം മുറെയും നീല്‍ ആംസ്‌ട്രോങുമായി നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഒരു കൂടികാഴ്ചയില്‍ താനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും ലോറ പറയുന്നു. അന്ന് സ്വന്തം കൈപടയില്‍ എഴുതിയ ഒരു കുറിപ്പിനൊപ്പമാണ് തനിക്ക്  നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലെ മണ്ണ് സമ്മാനിച്ചതെന്നും അന്ന് തനിക്ക് പത്ത് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ലോറ പറയുന്നു. 

സ്വകാര്യ വ്യക്തികള്‍ക്ക് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ സ്വന്തമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള, ഒരു നിയമവും നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ലോറയ്ക്ക് തനിക്ക് സമ്മാനമായി ലഭിച്ച ചന്ദ്രനിലെ മണ്ണ് സ്വന്തമാക്കാനുള്ള അവകാശം ഉണ്ടെന്നും ലോറയുടെ അഭിഭാഷകന്‍ പറയുന്നു. ചന്ദ്രനില്‍ നിന്നുള്ളവയാണെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കള്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് പിടിച്ചെടുക്കുന്ന ശീലം നാസയ്ക്ക് പതിവാണെന്നും ലോറയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.  

ലോറയുടെ കൈവശമുണ്ടായിരുന്ന മണ്ണിന്റെ സാംപിളുകള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഇത് ചന്ദ്രന്റെ പ്രതലത്തില്‍ നിന്നുള്ളതാണെന്ന്  കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്  ഉചിതമല്ലെന്നാണ് നാസ വക്താകവ് അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com