അടഞ്ഞു പോയ ചുണ്ടില്‍ വെള്ളം നനച്ച് കഴിച്ചുകൂട്ടിയത് ഏഴ് ദിവസങ്ങള്‍; അവസാനം മോചനം

ദിവസങ്ങളായി ഇതേ അവസ്ഥയായതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാന്‍ കഴിയാതെ അവശനിലയിലായിരുന്നു കൊക്ക്
അടഞ്ഞു പോയ ചുണ്ടില്‍ വെള്ളം നനച്ച് കഴിച്ചുകൂട്ടിയത് ഏഴ് ദിവസങ്ങള്‍; അവസാനം മോചനം

ജീവന്‍ നിലനിര്‍ത്താന്‍ അടഞ്ഞുപോയ ചുണ്ടുകള്‍ വെള്ളത്തില്‍ നനച്ചു. തുള്ളിവെള്ളം പോലും ഇറക്കാതെ ഏഴു ദിവസങ്ങള്‍. ഗുരുഗ്രാം ബസായ് ചതുപ്പുനിലത്തിനു സമീപത്തുനിന്നാണ് പ്ലീസ്റ്റിക് കുപ്പിയുടെ വളയം കൊക്കില്‍ കുടുങ്ങിയ നിലയില്‍ കൊക്കിനെ കാണുന്നത്. ദിവസങ്ങളായി ഇതേ അവസ്ഥയായതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാന്‍ കഴിയാതെ അവശനിലയിലായിരുന്നു കൊക്ക്. ചിറകുകള്‍ കുഴഞ്ഞതിനാല്‍ പറക്കാന്‍ പോലും സാധിച്ചിരുന്നില്ല. 

കഴിഞ്ഞ വ്യാഴാഴ്ച പക്ഷി നിരീക്ഷകനായ മനോജ് നായരാണ് അടഞ്ഞ കൊക്കുമായി ദുരിതം അനുഭവിക്കുന്ന കൊക്കിനെ കണ്ടെത്തിയത്. അദ്ദേഹം പകര്‍ത്തിയ ചിത്രത്തിലൂടെയാണ് കൊക്കിന്റെ ദുരിതകഥ പുറംലോകം അറിയുന്നത്. തുടര്‍ന്ന്, പക്ഷിയെ രക്ഷിക്കാന്‍ നഗരത്തിലെ പക്ഷിസ്‌നേഹികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. വ്യാപകതിരച്ചിലിനൊടുവിലാണ് അവര്‍ കൊക്കിനെ കണ്ടെത്തി പിടികൂടി കൊക്കിലെ വളയം നീക്കിയത്. ബ്ലാക്ക് നെക്ക്ഡ് സ്‌റ്റോക്ക് എന്ന അപൂര്‍വയിനം കൊക്കാണ് മനുഷ്യന്റെ അശ്രദ്ധയില്‍ അപകടത്തില്‍പ്പെട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com