ആണ്‍തവളകള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമോ? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ശാസ്ത്രസംഘം 

ജനിതകമാറ്റത്തിന് കാരണമാകുന്ന കളനാശിനി സ്ത്രീ ഹോര്‍മോണിന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും ബ്രിട്ടീഷ് -സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. ആഗോള വ്യാപകമായി തവളകളുടെ എണ്ണം നാലിലൊന്നായ
ആണ്‍തവളകള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമോ? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ശാസ്ത്രസംഘം 

ഉപ്‌സാല: ഉരുളക്കിഴങ്ങിനുപയോഗിക്കുന്ന കളനാശിനിയിലടങ്ങിയിരിക്കുന്ന രാസവസ്തുവായ ലിന്യൂറോണ്‍ തവളകളുടെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നുവെന്ന് കണ്ടെത്തല്‍. വാല്‍മാക്രിഘട്ടമെത്തുമ്പോള്‍ തന്നെ ടെസ്‌റ്റോറ്റിറോണിന്റെ ഉത്പാദനം ലിന്യുറോണ്‍ തടയുന്നുവെന്നും ഇങ്ങനെ വാല്‍മാക്രികളെല്ലാം പെണ്‍തവളകളായി മാറുന്നുവെന്നും ഉപ്‌സാല സര്‍വ്വകലാശാലയിലെ ഡോക്ടര്‍ സെസിലിയ ബെര്‍ഗ് പറയുന്നു. 


ജനിതകമാറ്റത്തിന് കാരണമാകുന്ന കീടനാശിനി സ്ത്രീ ഹോര്‍മോണിന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും ബ്രിട്ടീഷ് -സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. ആഗോള വ്യാപകമായി തവളകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞുവെന്നും വന്‍ പരിസ്ഥിതി വിനാശമാണ് കാത്തിരിക്കുന്നതെന്നും ശാസ്ത്രസംഘം വിലയിരുത്തുന്നു.

ജീവിവസ്തുക്കളുടെ ജനിതകഘടനകളില്‍ സ്ഥിരമായി മാറ്റം വരുത്താന്‍ കളനാശിനികള്‍ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും തവളകളില്‍ ഇത് വാല്‍മാക്രിഘട്ടത്തില്‍ തന്നെ പൂര്‍ണമാകുന്നുവെന്നും ശാസ്ത്രസംഘം പറയുന്നു.


 പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലോവ്ഡ് തവളകളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. ഉപ്‌സാല സര്‍വ്വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ ടോക്‌സികോളജി ലാബിലാണ് ഇവയെ നിരീക്ഷണത്തിന് വിധേയമാക്കിയത്. ലാബിന് പുറത്തുള്ള സമാന സാഹചര്യങ്ങളിലും വാല്‍മാക്രികളെ നിരീക്ഷിച്ചിരുന്നതായും ശാസ്ത്രസംഘം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com