ക്ഷേത്രത്തിന് മുന്നില്‍ വ്യാപാരികള്‍ തമ്മില്‍ കൂട്ടത്തല്ല്: പിടിച്ചുമാറ്റാനെത്തിയ സ്ത്രീകളും തല്ലിന്റെ ഭാഗമായി

ക്ഷേത്രത്തിന് മുന്നില്‍ വ്യാപാരികള്‍ തമ്മില്‍ കൂട്ടത്തല്ല്: പിടിച്ചുമാറ്റാനെത്തിയ സ്ത്രീകളും തല്ലിന്റെ ഭാഗമായി

മധ്യപ്രദേശിലെ ഉജ്ജ്വനില്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂഷ്പങ്ങളും വഴിപാട് സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍ തമ്മിലാണ് ഈ സംഘര്‍ഷം. 

ളുകള്‍ തമ്മില്‍ അടിയും ബഹളവുമുണ്ടാകുന്നതെല്ലാം വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ ഇതുപോലൊരു അടി അസാധ്യമാണ്. രണ്ടുപേര്‍ തമ്മില്‍ തുടങ്ങിയ അടി അവസാനം ഒരു കൂട്ടം ആളുകളിലേക്കാണ് എത്തിയത്. തര്‍ക്കം കാണാനെത്തിയവര്‍ക്ക് പോലും ആവശ്യത്തിന് കിട്ടി.  മധ്യപ്രദേശിലെ ഉജ്ജ്വനില്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂഷ്പങ്ങളും വഴിപാട് സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍ തമ്മിലാണ് ഈ സംഘര്‍ഷം. 

ഉജ്ജ്വന്‍ നഗരത്തിലെ പ്രശസ്തമായ മഹാകാലാല്‍ ക്ഷേത്രത്തിന് മുന്‍പിലാണ് കൂട്ടയടിയുണ്ടായത്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കയ്യില്‍ കിട്ടിയതൊക്കെ വാരിയെറിഞ്ഞു. ഇങ്ങനെ എറിഞ്ഞ സാധനങ്ങള്‍ അടുത്തുകൂടെ പോയവരുടെയും മറ്റ് കച്ചവടക്കാരുടെയും പുറത്തുകൊണ്ടു. പോയവനും വന്നവനും നിന്നവനും ഒക്കെ ചേര്‍ന്ന കൂട്ടത്തല്ല്. കാഴ്ച്ചക്കാരിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

അടി ഉണ്ടാക്കിയതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഭര്‍ത്താക്കന്‍മാരുടെ അടി പിടിച്ചുമാറ്റാന്‍ എത്തിയതാണ് സ്ത്രീകള്‍ പിന്നീട് ഇവര്‍ തമ്മിലായി. കയ്യില്‍ കിട്ടിയ വടികൊണ്ട് സ്ത്രീകളെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നുണ്ട്. ഗുസ്തി മല്‍സരങ്ങളിലേതു പോലെ ഒരാള്‍ ഓടി വന്നത് സ്ത്രീകളെ നിലത്തടിക്കുന്നതും വിഡിയോയില്‍ കാണാം.  ഇവര്‍ക്കിടയിലേക്ക് കുടുംബാംഗങ്ങളും വന്നതോടെ സംഭവം കൂട്ടയടിയായി മാറി. ഇരുവരേയും പിടിച്ചു മാറ്റാന്‍ വന്ന സ്ത്രീകള്‍ക്കും വികലാംഗയായ ഒരു വനിതയ്ക്കും സംഭവത്തില്‍ പരുക്കേറ്റു. വീണു കിടക്കുന്ന ഒരാളെ കൊച്ചുകുട്ടി വടിയെടുത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com