പ്രായമൊക്കെ വെറും നമ്പറാണ് ബ്രോ! അല്ലെങ്കില്‍ കാര്‍ത്ത്യായനിയമ്മയോട് ചോദിച്ചു നോക്കൂ 

എല്ലാവരും പഠിക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ കാര്‍ത്ത്യായനിയമ്മയ്ക്കും ഒരു മോഹം. പഠിക്കണം! അങ്ങനെ കാര്‍ത്ത്യായനിയമ്മ പഠിക്കാന്‍ തുടങ്ങി.
പ്രായമൊക്കെ വെറും നമ്പറാണ് ബ്രോ! അല്ലെങ്കില്‍ കാര്‍ത്ത്യായനിയമ്മയോട് ചോദിച്ചു നോക്കൂ 

ആലപ്പുഴ: പ്രായം വെറും നമ്പറാണ് ബ്രോ. പറയുന്നത് സാക്ഷരതാ മിഷന്റെ ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ത്ഥിയാണ്. ചേപ്പാടുകാരി കാര്‍ത്ത്യായനിയമ്മ. എല്ലാവരും പഠിക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ കാര്‍ത്ത്യായനിയമ്മയ്ക്കും ഒരു മോഹം. പഠിക്കണം! അങ്ങനെ കാര്‍ത്ത്യായനിയമ്മ പഠിക്കാന്‍ തുടങ്ങി. ആഴ്ചയില്‍ അഞ്ച് ദിവസവും ഏറ്റവും വലിയ വിദ്യാര്‍ത്ഥിയെ തേടി  ടീച്ചര്‍ കാര്‍ത്ത്യായനിയമ്മയുടെ വീട്ടിലെത്തും. അക്ഷരമാലയില്‍ തുടങ്ങി കണക്കും മറ്റ് വിഷയങ്ങളും ദിവസേനെ പഠിക്കും. ഗുണനപ്പട്ടികയെല്ലാം കാര്‍ത്ത്യായനിയമ്മയ്ക്ക് മനഃപാഠം. നാലാം ക്ലാസിലേക്ക് പ്രവേശിക്കുന്നതോടെ ഇംഗ്ലീഷ് പഠിക്കാന്‍ തയ്യാറെടുക്കുകയാണ് കാര്‍ത്ത്യായനിയമ്മ.

വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ചയച്ചതോടെയാണ് കാര്‍ത്ത്യായനിയമ്മയുടെ വിദ്യാഭ്യാസം മുടങ്ങിയത്. അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയിലൂടെയാണ് പഞ്ചായത്ത് അധികൃതര്‍ കാര്‍ത്ത്യായനിയമ്മയെ കണ്ടെത്തുന്നത്. കാര്‍ത്ത്യായനിയമ്മയുടെ അറുപത് വയസ്സുകാരിയായ മകള്‍ പത്താംക്ലാസുവരെ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്.

ടീച്ചര്‍ പോയിക്കഴിഞ്ഞാല്‍ പഠിക്കുകയെന്ന കാര്‍ത്ത്യായനിയമ്മയുടെ സ്വപ്‌നത്തിന് കൂട്ടിരിക്കുന്നത് മക്കളും കൊച്ചുമക്കളുമാണ്. എഴുതുമ്പോള്‍ തെറ്റുതിരുത്തിയും വായിക്കാന്‍ സഹായിച്ചും പത്താംക്ലാസ് പൂര്‍ത്തിയാക്കുകയെന്ന കാര്‍ത്ത്യായനിയമ്മയുടെ സ്വപ്‌നത്തിന് അവര്‍ ചിറകുകള്‍ നല്‍കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com