വെള്ളം ചേര്‍ത്തപ്പോള്‍ റം പാലായി മാറി: ഇനിയിപ്പോ ഫിറ്റായതുകൊണ്ടാണോ?

ഇന്നലെ കോഴിക്കോട് നടന്ന സംഭവം മദ്യലഹരിയില്‍ ഉണ്ടായതല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദ്യപിച്ചുകഴിഞ്ഞാല്‍ ചിലര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ക്കുപോലും അറിയില്ല. മദ്യ ലഹരിയില്‍ ഇല്ലാത്ത കാഴ്ചകള്‍ കാണും ഉള്ളതൊന്നും കാണില്ല, അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ കോഴിക്കോട് നടന്ന സംഭവം മദ്യലഹരിയില്‍ ഉണ്ടായതല്ല, അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്തയമെന്തെന്നറിയാന്‍ മദ്യപാനികള്‍ ഒന്നടങ്കം ആശങ്കയിലാണ്.

കോഴിക്കോട് കോട്ടൂളി സ്വദേശി റിട്ടയേഡ് ഉദ്യോഗസ്ഥനായ ഒരാള്‍ റം വാങ്ങി വെള്ളം ചേര്‍ത്ത് കഴിക്കാന്‍ നോക്കിയപ്പോഴേക്കും അത് പാലായി മാറി. ഈ കാഴ്ച കണ്ട് അമ്പരന്നത് അദ്ദേഹം മാത്രമല്ല, മുഴുവന്‍ മദ്യപാനികളും കൂടിയാണ്.  

ഇദ്ദേഹം നഗരത്തിലെ ഒരു ബവ്‌റിജസ് കടയില്‍ നിന്നു വാങ്ങിയ റം ആണ് ഗ്ലാസിലെടുത്തു വെള്ളം പകര്‍ന്നപ്പോള്‍ വെള്ള നിറമായി മാറിയത്. വാങ്ങിയ ദിവസം രാത്രി വീട്ടില്‍വച്ചു കഴിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു.

നിറവ്യത്യാസം അപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ബാക്കി റം സൂക്ഷിച്ചുവച്ചു പിറ്റേദിവസം രാവിലെ കഴിക്കാനായി അല്‍പം ഗ്ലാസിലെടുത്ത് അതിലേക്കു വെള്ളം പകര്‍ന്നപ്പോഴാണ് നിറം മാറിയത്. ഏതായാലും നിറവ്യത്യാസവും രുചിവ്യത്യാസവും ഉണ്ടായെങ്കിലും ഇന്നലെ വൈകിട്ടുവരെ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com