ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ വീടുവെക്കാന്‍ വായ്പ നിഷേധിച്ചു: ദുരനുഭവം നേരിട്ടത് അറിയപ്പെടുന്ന ആക്റ്റിവിസ്റ്റ്

change.org  എന്ന വെബ്‌സൈറ്റില്‍ അക്കായി തനിക്കുണ്ടായ ദുരനുഭവം പെറ്റീഷനായി സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ വീടുവെക്കാന്‍ വായ്പ നിഷേധിച്ചു: ദുരനുഭവം നേരിട്ടത് അറിയപ്പെടുന്ന ആക്റ്റിവിസ്റ്റ്

ബെംഗളൂരു: ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ ലോണ്‍ നിഷേധിച്ചെന്ന് പരാതി. കര്‍ണാടക സ്വദേശി അക്കായി പത്മശാലിയെന്ന  വ്യക്തിയോടാണ് ബാങ്കിന്റെ വിവേചനപരമായ പെരുമാറ്റം. കര്‍ണാടകയിലെ ഭിന്നലംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയും കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് ജേതാവും കൂടിയാണ് മുപ്പത്തിയഞ്ച് വയസ്സുള്ള അക്കായി പത്മശാലി.

change.org  എന്ന വെബ്‌സൈറ്റില്‍ അക്കായി തനിക്കുണ്ടായ ദുരനുഭവം പെറ്റീഷനായി സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വായ്പയ്ക്ക് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും കാരണമൊന്നും കാണിക്കാതെ അക്കായിക്ക് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിക്കുകയായിരുന്നു. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ പത്മശാലിക്ക് കൂടി ഇതാണ് അവസ്ഥ. 

ബംഗളൂരുവില്‍ സ്വന്തമായി വീടെന്ന സ്വപ്നത്തിനായി കുറേ നാളുകളായി ഇവര്‍ ബാങ്കുകള്‍ കയറിയിറങ്ങുന്നു. സ്വന്തമായി അധ്വാനിച്ചും, അമ്മയുടെ സ്വര്‍ണം പണയംവെച്ചും വീടുവെക്കാനാവശ്യമായ കുറച്ചുപണം പത്മശാലി കരുതി വെച്ചിരുന്നു. ബാക്കി ആവശ്യമായി വരുന്ന പത്ത് ലക്ഷത്തിന് വേണ്ടിയാണ് പത്മശാലി ഭവനവായ്പയ്ക്ക്  അപേക്ഷിച്ചത്. എന്നാല്‍ വ്യക്തമായ കാരണങ്ങളൊന്നും പറയാതെ വായ്പയ്ക്ക് പത്മശാലി 'അര്‍ഹയല്ല' എന്ന് അറിയിക്കുകയായിരുന്നു അധികൃതര്‍. ഇപ്പോള്‍ പണയത്തിനെടുത്ത വീട്ടില്‍ താമസിക്കുന്ന പത്മശാലിയുടെ വീടിന്റെ കരാര്‍  ജൂണ്‍ 28 ന് അവസാനിക്കുകയാണ്. അതോടെ പത്മശാലിയും അമ്മയും തെരുവിലിറങ്ങേണ്ടി വരും. 

വിവാഹം രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് മാത്രമല്ല കര്‍ണാടകയില്‍  വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് അക്കായി പത്മശാലി. ട്രാന്‍സ്‌ജെന്‍ഡറായി നിന്നുകൊണ്ട് െ്രെഡവിങ് ലൈസന്‍സ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെയാളുമാണ് അക്കായി. ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ തുറന്നു കാട്ടാനാണ് അക്കായി ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചത്. മികച്ച പ്രതികരണവും പിന്തുണയുമാണ് അക്കായിയുടെ ഓണ്‍ലൈന്‍ പെറ്റീഷന് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com