വീടിന്റെ തറയ്ക്കടിയില്‍ 111 മൂര്‍ഖന്‍ കുഞ്ഞുങ്ങളും 26 മുട്ടകളും; ഉത്തരം കിട്ടാതെ വനപാലകര്‍ 

20 മുതല്‍ 40വരെ മുട്ടകളിടുന്ന മൂര്‍ഖന് ഒറ്റയടിക്ക് 111 കുഞ്ഞുങ്ങള്‍ ഉണ്ടായതെങ്ങനെയെന്ന അത്ഭുതത്തിലാണ് വനംവകുപ്പുദ്യോഗസ്ഥര്‍
വീടിന്റെ തറയ്ക്കടിയില്‍ 111 മൂര്‍ഖന്‍ കുഞ്ഞുങ്ങളും 26 മുട്ടകളും; ഉത്തരം കിട്ടാതെ വനപാലകര്‍ 

ഭുവനേശ്വര്‍: കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മണ്‍വീടിന്റെ തറയ്ക്കടിയില്‍ നിന്ന് 111 മൂര്‍ഖന്‍പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. ഒഡിഷയിലെ ഭദ്രാക് ജില്ലയിലെ ബിജയ് ബുയാന്റെ വീട്ടില്‍ നിന്നാണ് ഇത്രയധികം പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കര്‍ഷകനായ ബിജയ് തന്റെ കൃഷി ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ പണിത മണ്‍വീടാണിത്. 

20 മുതല്‍ 40വരെ മുട്ടകളിടുന്ന മൂര്‍ഖന് ഒറ്റയടിക്ക് 111 കുഞ്ഞുങ്ങള്‍ ഉണ്ടായതെങ്ങനെയെന്ന അത്ഭുതത്തിലാണ് വനംവകുപ്പുദ്യോഗസ്ഥര്‍. ഒന്നിലധികം തള്ളപാമ്പുകള്‍ക്കുണ്ടായതാവാം എന്ന് കരുതുമ്പോഴും കുഞ്ഞുങ്ങുള്‍ക്കരികില്‍ 26 മുട്ടതോടുകള്‍ മാത്രം കാണപ്പെട്ടത് സംശയങ്ങള്‍ ബാക്കിയാക്കി. ശേഷിക്കുന്ന
മുട്ടതോടുകള്‍ എവിടെയെന്ന് കണ്ടെത്താനായിട്ടുമില്ല. കുഞ്ഞുങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ ഉണ്ടായതാകാന്‍ സാധ്യതയുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.  

തള്ളപാമ്പുകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവയ്ക്കുവേണ്ടിയുള്ള അന്വേഷണം വനംവകുപ്പുദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരും ആരംഭിച്ചുകഴിഞ്ഞെന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 111മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും രണ്ട് വെള്ളിക്കെട്ടന്‍ പാമ്പുകളെയും അടുത്തുള്ള ഹാഡ്ഗഡ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.  

തന്റെ വീടിനുള്ളില്‍ പാമ്പിന്റെ സാനിധ്യം മനസിലാക്കിയതോടെ ദിവിസേന ഇവിടെ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ബുയാന്‍ പറയുന്നു. നാലടി ഉയരത്തിലും രണ്ടടി വീതിയുമുള്ള ചിതല്‍പുറ്റ് വീടിനുള്ളില്‍ കണ്ടിരുന്നു. രണ്ടു പാമ്പിന്‍കുഞ്ഞുങ്ങള്‍ ആദ്യം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ തറപൊളിച്ച്  പരിശോധിച്ചപ്പോള്‍ 111കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു.     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com