കല്യാണമോ, ഒന്ന് വെയിറ്റ് ചെയ്യൂ; വിവാഹ മോചന നിരക്ക് കൂടുതല്‍ ആദ്യ അഞ്ചുവര്‍ഷങ്ങളിലെന്ന് പഠന റിപ്പോര്‍ട്ട്

ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവാഹമോചന പ്രവണത ഏറ്റവും കൂടുതലായി പ്രകടമാകുമെന്നും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ നിക്ക് വൂള്‍ഫിംഗര്‍
കല്യാണമോ, ഒന്ന് വെയിറ്റ് ചെയ്യൂ; വിവാഹ മോചന നിരക്ക് കൂടുതല്‍ ആദ്യ അഞ്ചുവര്‍ഷങ്ങളിലെന്ന് പഠന റിപ്പോര്‍ട്ട്


സാള്‍ട്ട് ലേക്ക് സിറ്റി:  സന്തുഷ്ട കുടുംബജീവിതം നയിക്കണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ 28 വയസ് കഴിഞ്ഞുമതി കല്യാണം എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.  ഇരുപതുകളില്‍ വിവാഹിതരാകുന്നവരില്‍ 80 ശതമാനത്തോളമാണ് വിവാഹമോചന സാധ്യത കണ്ടെത്തിയത്. ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവാഹമോചന പ്രവണത ഏറ്റവും കൂടുതലായി പ്രകടമാകുമെന്നും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ നിക്ക് വൂള്‍ഫിംഗര്‍ വിലയിരുത്തുന്നു. 

യുഎസിലെ യുത്താ യൂണിവേഴ്‌സിറ്റിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ പഠന വിധേയരാക്കിയത്. ഏഴ് വര്‍ഷം തുടര്‍ച്ചയായി ആളുകളെ നിരീക്ഷിച്ചുവെന്ന് പഠനസംഘം വെളിപ്പെടുത്തി.വിവാഹ പ്രായം വൈകുന്നത് അനുസരിച്ച് വിവാഹമോചന സാധ്യതകള്‍ ഇല്ലാതെയാകും എന്നായിരുന്നു മുമ്പ് കരുതിപ്പോന്നിരുന്നത്. 45 വയസിന് ശേഷം വിവാഹിതരാകുന്നവരില്‍ അഞ്ച് ശതമാനം പേര്‍ വിവാഹമോചിതരാകുന്നു എന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രായത്തിന് പുറമേ ആളുകള്‍ ജീവിക്കുന്ന സാഹചര്യവും, ഗ്രാമ-നഗര വ്യത്യാസങ്ങളും വിവാഹ മോചനത്തില്‍ പങ്കു വഹിക്കുന്നുണ്ടെന്ന് പഠനം വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com