ഹോളി ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല; വൈറലായി യുഎസിലെ യൂത്താസ് ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ഹോളി ആഘോഷങ്ങള്‍

ഇന്ത്യയിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വിവിധ രാജ്യക്കാര്‍ ഇന്ന് ഹോളി ഗംഭീരമായി കൊണ്ടാടുകയാണ്.
ഹോളി ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല; വൈറലായി യുഎസിലെ യൂത്താസ് ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ഹോളി ആഘോഷങ്ങള്‍

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഹോളി ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ച് ആദ്യമോ ആയി രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കാറുള്ളത്. എന്നാലിത് ഇന്ത്യക്കാര്‍ മാത്രം ആഘോഷിക്കുന്ന ഒന്നാണെന്ന് കരുതിയാല്‍ തെറ്റി. ഇന്ത്യയിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വിവിധ രാജ്യക്കാര്‍ ഇന്ന് ഹോളി ഗംഭീരമായി കൊണ്ടാടുകയാണ്.

ഹിന്ദി ചലച്ചിത്രങ്ങളില്‍ നിന്നും മറ്റും ഹോളിയുടെ വര്‍ണ്ണാഭമായ ചാരുതയില്‍ ആകര്‍ഷിക്കപ്പെട്ടായിരിക്കും ഇത് എല്ലായിടത്തേക്കും പരന്ന് പോയത്. യുഎസിലെ ഐസ്‌കോള്‍ ടെംപിളില്‍ വെച്ച് നടന്ന ഹോളി ആഘോഷമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വയറാലായിരിക്കുന്നത്. സൂപ്പര്‍ ഡിജെ ഒക്കെ സെറ്റ് ചെയ്ത് വിവിധ വര്‍ണ്ണങ്ങള്‍ വാരി വിതറി തുള്ളിച്ചാടുന്ന ആളുകളെ കണ്ടാല്‍ ഉത്സവപ്രിയര്‍ അല്ലാത്തവര്‍ക്കും ഹോളിയൊന്ന് ആഘോഷിച്ചാലോ എന്ന് തോന്നിപ്പോകും. 

2016ലാണ് യുഎസിലെ യൂത്താസില്‍ ആദ്യത്തെ ഹോളി ആഘോഷം നടന്നത്. പിന്നീട് എല്ലാ വര്‍ഷവും അവര്‍ അത് തുടര്‍ന്നു. ഒരു വലിയ ഗ്രൗണ്ടില്‍ താജ്മഹലിന്റെ മാതൃക സെറ്റ് ചെയ്തായിരുന്നു അവരുടെ ആഘോഷം. ഭഗവത്-ഗീത എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് 25,000 ഷെയറുകളാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com