എന്താ, ഇത്ര സിംപിളായ പാര്‍ക്കിംഗ് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? പുരപ്പുറത്തെ കാര്‍ പാര്‍ക്കിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രധാന റോഡില്‍ നിന്ന് 16 അടി മാറി നില്‍ക്കുന്ന വീടിന്റെ മുകളിലായാണ് കാര്‍ നില്‍ക്കുന്നത്
എന്താ, ഇത്ര സിംപിളായ പാര്‍ക്കിംഗ് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? പുരപ്പുറത്തെ കാര്‍ പാര്‍ക്കിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഷിംല; വണ്ടി ഓടിക്കാന്‍ പഠിക്കുന്നൊള്ളൂവെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യുന്നതില്‍ ഈ ഡ്രൈവറെ കഴിഞ്ഞിട്ടേ ആളുള്ളൂ. വളരെ സുരക്ഷിതമായി വീടിന്റെ മുകളിലായി തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ കാറിന്റെ ഡ്രൈവര്‍. ഹിമാചല്‍പ്രദേശ് മാണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലുണ്ടായ ഒരു അപകടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി നിറക്കുന്നത്. 

പ്രധാന റോഡില്‍ നിന്ന് 16 അടി മാറി നില്‍ക്കുന്ന വീടിന്റെ മുകളിലായാണ് കാര്‍ നില്‍ക്കുന്നത്. ഇറക്കത്തില്‍ അമിത വേഗത്തില്‍ പാഞ്ഞുവന്ന കാര്‍ റോഡിലുണ്ടായിരുന്ന ഡിലൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് മേല്‍ക്കൂരയിലേക്ക് കുതിച്ചത്. മേല്‍ക്കൂരയിലെ ഭിത്തിയില്‍ ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നത്. കാര്‍ ഓടിച്ചിരിക്കുന്നയാള്‍ ഡ്രൈവിങ് പഠിക്കുന്ന സമയമായത്താണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ എല്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നതും കാണാം.

വാഹനം തട്ടി തെറിച്ച് വീടിന് മുകളില്‍ ഇടിച്ചു നിന്നിട്ടും വണ്ടിയിലുണ്ടായിരുന്നവര്‍ക്ക് അപകടമൊന്നുമുണ്ടായില്ല. പറഞ്ഞ നേരംകൊണ്ട് കാറിനെ പുരപ്പുറത്ത് കേറ്റിയെങ്കിലും നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാറിനെ നിലത്തിറക്കിയത്. അവിടെയുണ്ടായിരുന്നവര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com