ചൈനയുടെ സ്‌പേയ്‌സ് ലാബ് ഏതുനിമിഷവും ഭൂമിയില്‍ പതിക്കും; എവിടെ വീഴുമെന്ന് സൂചന നല്‍കി ഗവേഷകര്‍

ഭൂമിയില്‍ പതിക്കുന്നത് എപ്പോഴായിരിക്കുമെന്ന് പറയാനാവില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി
ചൈനയുടെ സ്‌പേയ്‌സ് ലാബ് ഏതുനിമിഷവും ഭൂമിയില്‍ പതിക്കും; എവിടെ വീഴുമെന്ന് സൂചന നല്‍കി ഗവേഷകര്‍

വാഷിംഗ്ടണ്‍; ചൈനയുടെ സ്‌പേയ്‌സ് സ്റ്റേഷനായ ടിയാങ്‌ഗോങ്-1 ഭൂമിയിലേക്ക് പതിക്കുമെന്ന് പ്രവചനം. 2011 ല്‍ വിക്ഷേപിച്ച 9.2 ടണ്‍ ഭാരമുള്ള ചൈനയുടെ ആദ്യത്തെ സ്‌പേയ്‌സ് ലബോറട്ടറിയാണ് ഭൂമിക്ക് ഭീഷണിയായി നില്‍ക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഇത് ഭൂമിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭൂമിയില്‍ പതിക്കുന്നത് എപ്പോഴായിരിക്കുമെന്ന് പറയാനാവില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ചൈനീസ് നാഷണല്‍ സ്‌പേയ്‌സ് അഡ്മിനിസ്‌ട്രേഷനുവേണ്ടി മൂന്ന് മിഷനുകള്‍ മാത്രമാണ് ഇതില്‍ ചെയ്തത്. സ്വര്‍ഗീയമായ കൊട്ടാരം എന്ന അര്‍ത്ഥം വരുന്ന ടിയാങ്‌ഗോങ് 1 ന്റെ നിയന്ത്രണം നഷ്ടമായെന്ന് 2016 സെപ്റ്റംബറിലാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

ടിയാങ്‌ഗോങ് 1 ഭൂമിയിലേക്ക് 2017 ന്റെ അവസാനങ്ങളില്‍ പ്രവേശിക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ പറഞ്ഞത്. പിന്നീട് ഇത് ഏപ്രില്‍ 2018 ന് ഉള്ളില്‍ നടക്കുമെന്ന് മാറ്റി. മാര്‍ച്ചിന്റെ പകുതിയോടെ അതായത് അടുത്ത ആഴ്ചകളില്‍ സ്‌പേയ്‌സ് സ്റ്റേഷന്‍ ഭൂമിയില്‍ പതിക്കുമെന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയറോസ്‌പേയ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്. 

യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി കുറച്ചു കൂടി കൃത്യമായാണ് പ്രവചനം നടത്തിയിരിക്കുന്നത്. മാര്‍ച്ച് 29 നും ഏപ്രില്‍ 9 നും ഇടയ്ക്ക് വടക്കു ഭാഗത്ത് 43 ഡിഗ്രിയിലോ ദക്ഷിണ മേഖലയിലെ 43 ഡിഗ്രിയിലോ ഉള്ള ഏതെങ്കിലും രാജ്യത്ത് ഇത് പതിക്കുമെന്നാണ് ഇവരുടെ പ്രവചനം. സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗീസ്, ഗ്രീസ് തുടങ്ങിയവയാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

19000 പൗണ്ട് വരുന്ന ലബോറട്ടറി ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടക്കുന്നതോടെ കത്തി ഇല്ലാതാകുമെന്നും അതിനാല്‍ അപകടസാധ്യത കുറവാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ 220 പൗണ്ട് ഭാരമെങ്കിലും ഭൂമിയിലേക്ക് വീഴുമെന്നാണ് ഗവേഷകനായ ജൊനാതന്‍ മക്ഡവല്‍സ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com