വളര്‍ത്തുനായയെ രക്ഷിക്കാന്‍ യുവതി തണുത്തുറഞ്ഞ വെള്ളത്തിലേക്ക്: വീഡിയോ വയറലാകുന്നു

നായയെ രക്ഷിക്കുന്ന വീഡിയോ സമീപത്തുള്ള ഒരാള്‍ തന്റെ ഫോണില്‍ പകര്‍ത്തിയിരുന്നു.
വളര്‍ത്തുനായയെ രക്ഷിക്കാന്‍ യുവതി തണുത്തുറഞ്ഞ വെള്ളത്തിലേക്ക്: വീഡിയോ വയറലാകുന്നു

ഞ്ഞ് മൂടിക്കിടക്കുന്ന തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണ വളര്‍ത്തുനായയെ രക്ഷിക്കാന്‍ യുവതിയും വെള്ളത്തിലേക്കിറങ്ങി. സ്വന്തം ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് യുവതി മൈനസ് പൂജ്യം ഡിഗ്രി തണുപ്പുള്ള വെള്ളത്തിലൂടെ നടന്ന് നീങ്ങിയത്. നായയെ രക്ഷിക്കുന്ന വീഡിയോ സമീപത്തുള്ള ഒരാള്‍ തന്റെ ഫോണില്‍ പകര്‍ത്തിയിരുന്നു. അതാണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വയറലായിക്കൊണ്ടിരിക്കുന്നത്. താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രവൃത്തി കാണുന്നത് എന്നാണ് വീഡിയോ എടുത്ത യുവാവ് പറയുന്നത്.

കാനഡയില്‍ എവിയെയോ ആണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ വെളളത്തിലേക്ക് വീണ നായയ്ക്ക് സ്വയം രക്ഷപ്പെടാനായില്ല. അതിനാല്‍ യുവതി സാഹസികമായി വെള്ളത്തിലേക്കിറങ്ങി, നായയെ എടുത്തുകൊണ്ട് വരികയായിരുന്നു. ഒരു മിനിറ്റ് അന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com