സിംഹത്തിനൊപ്പം കളിക്കാന്‍ കുട്ടികളെ കൂട്ടില്‍ കയറ്റി; പിന്നെ സംഭവിച്ചത് ഇതാണ്; വീഡിയോ കാണാം

ഒരു കൂട്ടിനുള്ളില്‍ നിരവധി കുട്ടികളുടെ ഇടയിലൂടെ സിംഹം ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്
സിംഹത്തിനൊപ്പം കളിക്കാന്‍ കുട്ടികളെ കൂട്ടില്‍ കയറ്റി; പിന്നെ സംഭവിച്ചത് ഇതാണ്; വീഡിയോ കാണാം

ജിദ്ദ; സിംഹക്കൂട്ടില്‍ കളിക്കാന്‍ കയറിയ പെണ്‍കുട്ടിയെ സിംഹം ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്. കളിക്കാനായി സിംഹക്കൂട്ടില്‍ കയറ്റിയ കുട്ടികളില്‍ ഒരാളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ ചെറിയ പരുക്കുകളോടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

ജിദ്ദ സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ്  വിചിത്രമായ പരിപാടി സംഘടിപ്പിച്ചത്. ആറ് മാസം പ്രായമായ സിംഹത്തിനൊപ്പം കളിക്കാനാണ് ഇതിലൂടെ അവസരം ഒരുക്കിയത്. ഒരു കൂട്ടിനുള്ളില്‍ നിരവധി കുട്ടികളുടെ ഇടയിലൂടെ സിംഹം ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൂടിന്റെ മൂലയില്‍ ഒതുങ്ങി നിന്നിരുന്ന ഒരു പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ നേരെ വന്ന സിംഹ പെട്ടെന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. പേടിച്ച് പെണ്‍കുട്ടി സിംഹത്തെ ചവിട്ടാന്‍ ശ്രമിച്ചു. അപ്പോള്‍ നിലതെറ്റി താഴെ വീഴുകയായിരുന്നു. സിംഹത്തിന്റെ പരിശീലകന്‍ വന്നാണ് കുട്ടിയെ സിംഹത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചത്. 

സ്‌നാപ് ചാറ്റില്‍ റെക്കോഡ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. കുട്ടികള്‍ ചിരിക്കുന്നതും സിംഹം അടുത്തുവരുമ്പോള്‍ പേടിച്ച് ഓടിമാറുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാം. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. സിംഹത്തിന്റെ പരിശീലകന്‍ മാത്രമാണ് കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com