വിമാനം പറന്നുയര്‍ന്നപ്പോള്‍ വാതില്‍ തുറന്നു; സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയില്‍ 

378 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൂന്ന് ടണ്‍ ഭാരം വരുന്ന സ്വര്‍ണം റണ്‍വേയില്‍ ചിതറിക്കിടന്നിരുന്നു
വിമാനം പറന്നുയര്‍ന്നപ്പോള്‍ വാതില്‍ തുറന്നു; സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയില്‍ 

ടേക്ക് ഓഫ് സയമത്ത് വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നുപോയതിനെത്തുടര്‍ന്ന് റണ്‍വേയില്‍ സ്വര്‍ണത്തിന്റേയും പ്ലാറ്റിനത്തിന്റേയും കട്ടകള്‍ പറന്നു വീണു. 378 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൂന്ന് ടണ്‍ ഭാരം വരുന്ന സ്വര്‍ണം റണ്‍വേയില്‍ ചിതറിക്കിടന്നിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലെ യാകുട്‌സ്‌ക വിമാനത്താവളത്തിലായിരുന്നു സംഭവമുണ്ടായത്. 

റഷ്യന്‍ വിമാനക്കമ്പനിയായ നിംബസ് ചരക്കു വിമാനത്തില്‍ നിന്നാണ് ഒന്‍പത് ടണ്‍ വരുന്ന അമൂല്യനിധി പുറത്തുചാടിയത്. വിമാനത്തിന്റെ വാതില്‍ കേടുപറ്റിയതും രൂക്ഷമായ കാറ്റുമായിരിക്കും വാതില്‍ തുറന്ന് സാധനങ്ങള്‍ പുറത്തുവരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സാധനങ്ങള്‍ എടുത്തുവെച്ച് വിമാനത്തിനെ തയാറാക്കിയ ജീവനക്കാര്‍ക്കെതിരെയും റിപ്പോര്‍ട്ടുകളുണ്ട്. 

സംഭവത്തെത്തുടര്‍ന്ന് യകുട്‌സ്‌ക്കില്‍ നിന്ന് 12 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമത്തില്‍ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്. സ്വര്‍ണ്ണവും പ്ലാറ്റിനവും മഞ്ഞില്‍ വീഴുന്നതായി കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് അമൂല്യ ലോഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കുന്നതിനായി റണ്‍വേ അടച്ചു. 3.4 ടണ്‍ ഭാരം വരുന്ന 172 സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com