സൗന്ദര്യം കൂടിപ്പോയതിന് ശമ്പളം വെട്ടിക്കുറച്ചു: ചൈനീസ് എയര്‍പോര്‍ട്ട് അധികൃതരുടെ വിചിത്ര നടപടി

ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യനാണ് സൗന്ദര്യത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നത്. 
സൗന്ദര്യം കൂടിപ്പോയതിന് ശമ്പളം വെട്ടിക്കുറച്ചു: ചൈനീസ് എയര്‍പോര്‍ട്ട് അധികൃതരുടെ വിചിത്ര നടപടി

ചില നല്ല കാര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ദോഷമായി ഭവിക്കും. അതിന്റെ തെളിവാണ് സൗന്ദര്യം കൂടിപ്പോയതിന്റെ ശമ്പളം വെട്ടിക്കുറക്കപ്പെട്ട ഒരു ചൈനീസ് യുവാവിന്റെ കഥ.  ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യനാണ് സൗന്ദര്യത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നത്. 

കൂളിംഗ് ഗ്ലാസ് വച്ച്, സ്‌റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്നു പോകുന്ന ചുള്ളന്റെ വീഡിയോ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയായിരുന്നു. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലാവുകയും ചെയ്തു. 

ചെറുപ്പക്കാരന് പ്രശസ്തനായ സൗത്ത് കൊറിയന്‍ അഭിനേതാവിന്റെ മുഖഛായയുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളില്‍ ചിലരുടെ അഭിപ്രായം. എന്തായാലും ദിവസങ്ങള്‍ക്കുള്ള എയര്‍പോര്‍ട്ട് ടെക്‌നീഷ്യന്‍ താരമായി. 

പക്ഷേ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഇതൊന്നും അത്ര പിടിച്ചില്ല. അവര്‍ ടെക്‌നീഷനെതിരെ നടപടിയെടുത്തു. യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ടെക്‌നീഷ്യന്റെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൃത്തിയില്ലാതെ യൂണിഫോം ധരിച്ചത് വഴി കമ്പനിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

തന്റെ ശമ്പളത്തിന്റെ പത്ത് ശതമാനം കുറഞ്ഞെങ്കിലും വീഡിയോ വൈറല്‍ ആയതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ടെക്‌നീഷ്യന്റെ പ്രതികരണം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വച്ച യാത്രക്കാരിയോട് നന്ദി പറയാനും ഇയാള്‍ മറന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com