നെഞ്ചു തുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍... സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

പുലിമുരുകനിലൂടെ മലയാളത്തില്‍ ആരാധകരെ നേടിയ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ അടക്കം നിരവധി പേരാണ് ഈ ചിത്രവും ഇതിനു പിന്നിലെ കഥയും ഷെയര്‍ ചെയ്തത്
നെഞ്ചു തുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍... സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

സ്വന്തം നെഞ്ചു തുളച്ച് മകള്‍ക്ക് ശ്വാസം നല്‍കുന്ന അച്ഛന്റെ ചിത്രം. ഇതിലും നന്നായി അച്ഛന്റെ സ്‌നേഹം കാണിക്കാനാവില്ല. കുറച്ചു ദിവസങ്ങളായി ലോകം മുഴുവന്‍ ഈ അച്ഛന്റേയും മകളുടേയും പിന്നാലെയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതുതന്നെയാണോ? 

മാസം തികയുന്നതിന് മുന്‍പ് ജനിച്ച കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അച്ഛന്റെ നെഞ്ചു തുറന്ന് ശ്വസനനാളിയില്‍ നിന്നും ജീവവായു പകര്‍ന്നുനല്‍കുന്നു എന്നായിരുന്നു ഈ ചിത്രത്തിനൊപ്പം പ്രചരിച്ച വാര്‍ത്ത. പുലിമുരുകനിലൂടെ മലയാളത്തില്‍ ആരാധകരെ നേടിയ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ അടക്കം നിരവധി പേരാണ് ഈ ചിത്രവും ഇതിനു പിന്നിലെ കഥയും ഷെയര്‍ ചെയ്തത്. ഇതോടെ ചിത്രം വൈറലായി. എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സംഭവം വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍. 

ഇന്‍ക്യുബറേറ്ററിന്റെ സഹായത്തോടെയുള്ള പരിചരണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവിക ചൂട് നല്‍കുന്നതിനായി മാതാപിതാക്കളുടെ ശരീരവുമായി ചേര്‍ത്ത് കിടത്തും. കങ്കാരു മദര്‍ കെയര്‍ എന്നാണ് ഈ ചികിത്സ രീതിയുടെ പേര്. ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ജിം ബാക്ക്‌വുഡ്‌സാന്‍ഷെസ് ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുട്ടിയുടെ തലയില്‍ ട്യൂബുകളും മറ്റും പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതിനാല്‍ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളില്‍ ആണെന്ന തരത്തിലാണ് ചിത്രം വ്യാഖ്യാനിക്കപ്പെട്ടത്.

മാസം തികയാതെ പ്രസവിക്കുകയോ കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ഈ രീതി ഉപയോഗിക്കുന്നത്. അച്ഛന്റേയോ  അമ്മയുടെയോ ശരീരത്തോട് ചേര്‍ത്തായിരിക്കും കുഞ്ഞിനെ കിടത്തുക. മാതാപിതാക്കളുടെ സ്ഥിരതയുള്ള ശരീര താപനില നവജാത ശിശുവിന്റെ കുഞ്ഞിന്റെ താപനിലയെ സുഗമമാക്കാനും കുട്ടി പെട്ടെന്ന് വളരാനും സഹായിക്കും. ഇന്‍ക്യുബേറ്ററിനേക്കാള്‍ മികച്ച പരിചരണം കങ്കാരു മദര്‍ കെയറിലൂടെ ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com