ഒരു കിലോ കോഴി ഇറച്ചിക്ക് 500 രൂപ; വില കേട്ട് കണ്ണ് തള്ളണ്ട, ഈ കരിങ്കോഴി ആള് സ്‌പെഷ്യലാ

സ്വാദിലും പോഷക ഗുണത്തിലും മറ്റേത് കോഴിയേക്കാള്‍ മുന്‍പിലാണ് കഡ്ക്‌നാഥ്
ഒരു കിലോ കോഴി ഇറച്ചിക്ക് 500 രൂപ; വില കേട്ട് കണ്ണ് തള്ളണ്ട, ഈ കരിങ്കോഴി ആള് സ്‌പെഷ്യലാ

ധ്യപ്രദേശിലെ ജാബ്വാ ജില്ലയില്‍ വിശേഷപ്പെട്ട ഒരു ജീവിയുണ്ട്. കഡക്‌നാഥ് എന്ന പേരിലുള്ള കരിങ്കൊഴി. വെറുമൊരു കൊഴി അല്ല ഇത്. സ്വാദിലും പോഷക ഗുണത്തിലും മറ്റേത് കോഴിയേക്കാള്‍ മുന്‍പിലാണ് കഡ്ക്‌നാഥ്. അതുകൊണ്ട് കിലോയ്ക്ക് 500 രൂപ കൊടുത്താണ് വിശിഷ്ടമായ വസ്തുവിനെ ആളുകള്‍ സ്വന്തമാക്കുന്നത്. 

കഡക്‌നാഥിന് വലിയ ഡിമാന്‍ഡാണ് മാര്‍ക്കറ്റിലുള്ളത്. കുറഞ്ഞ കൊളസ്‌ട്രോളും ഉയര്‍ന്ന് പ്രോട്ടീനുമുള്ളതിനാല്‍ എത്ര വില കൊടുത്തും കഡക്‌നാഥിനെ സ്വന്തമാക്കാന്‍ ആളുകള്‍ എത്തും. സാധാരണ ബ്രോയിലര്‍ കോഴിക്ക് നല്‍കുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് കഡക്‌നാഥിന്റെ വില. പക്ഷികളെ വളര്‍ത്തുന്ന ഗവണ്‍മെന്റ് ഇതര സംഘടനയായ ഗ്രാമിണ്‍ വികാസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ജാബ്വയില്‍ നിന്ന് കഡക്‌നാഥിനെ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. നിലവില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോഴി വില്‍പ്പന നടത്തുന്നുണ്ട്. 

കഡക്‌നാഥ് കരിങ്കോഴിക്കുള്ള ഭൗമസൂചിക ഇന്നലെയാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്. ഒരു പ്രത്യേക പ്രദേശത്തിന്റെ പേരില്‍ അവിടത്തെ ഉല്‍പ്പന്നം രജിസ്റ്റര്‍ ചെയ്യുന്നതാണിത്. ഇനി കഡക്‌നാഥ് എന്ന പേര് ഉപയോഗിച്ച് മറ്റാര്‍ക്കും കരിങ്കോഴിയെ വില്‍ക്കാനാവില്ല. 2012 ലാണ് മധ്യപ്രദേശ് കഡ്‌നാഥിനായി ഭൗമസൂചികയ്ക്ക് അപേക്ഷ നല്‍കുന്നത്. പിന്നാലെ 2017 ല്‍ അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഡും അപേക്ഷ നല്‍കി. എന്നാല്‍ മധ്യപ്രദേശിന് കരിങ്കോഴിയുടെ ഭൗമസൂചിക പദവി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com