കടല്‍ക്കാറ്റ് ആസ്വദിക്കുന്ന രണ്ട് സ്ത്രീകള്‍, പക്ഷേ ഈ ഫോട്ടോയ്‌ക്കൊരു പ്രശ്‌നമുണ്ട്; അലാസ്‌ക എയര്‍ലൈന്‍സിനും തെറ്റ് പിടികിട്ടിയില്ല

ഹവായി ബീച്ചില്‍ കടല്‍ കളിച്ചതിന് ശേഷം കടല്‍ക്കാറ്റേറ്റ് സമയം ചിലവഴിക്കുന്ന രണ്ട് സ്ത്രീകളായിരുന്നു അത്
കടല്‍ക്കാറ്റ് ആസ്വദിക്കുന്ന രണ്ട് സ്ത്രീകള്‍, പക്ഷേ ഈ ഫോട്ടോയ്‌ക്കൊരു പ്രശ്‌നമുണ്ട്; അലാസ്‌ക എയര്‍ലൈന്‍സിനും തെറ്റ് പിടികിട്ടിയില്ല

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അലാസ്‌ക എയര്‍ലൈന്‍സ് കടല്‍ തീരത്ത് സമയം ചിലവഴിക്കുന്ന രണ്ട് സ്ത്രീകളുടെ ഹെലികോപ്ടര്‍ ഷോട്ട് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്. ഹവായി ബീച്ചില്‍ കടല്‍ കളിച്ചതിന് ശേഷം കടല്‍ക്കാറ്റേറ്റ് സമയം ചിലവഴിക്കുന്ന രണ്ട് സ്ത്രീകളായിരുന്നു അത്. 

പക്ഷേ അലാസ്‌ക എയര്‍ലൈന്‍സ് ഈ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ ഇത് യഥാര്‍ഥ ചിത്രമല്ല, ഫോട്ടോഷോപ്പ് ചെയ്ത ഒന്നാണെന്നാണ് കമന്റുകളിലൂടെ പലരും പറയുന്നത്. അവരങ്ങിനെ പറയാനുള്ള കാരണം പിടികിട്ടിയോ? 

ഒരാളുടെ കാലടികള്‍ മാത്രമാണ് ഈ ഫോട്ടോയിലുള്ളത് എന്നതാണ് ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് പറയുന്നതിനായി പലരും ചൂണ്ടിക്കാണിക്കുന്നത്. ഫോട്ടോ ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. എന്നാല്‍ രണ്ട് പേര്‍ ഫോട്ടോയില്‍ ഉള്ളപ്പോള്‍ എങ്ങിനെ ഒരാളുടെ കാലടി മാത്രം വരുന്നു. രണ്ടാമത്തെ വ്യക്തി അവിടെ നടന്നതേയില്ലേയെന്നും പലരും പരിഹസിക്കുന്നു. എതെങ്കിലും പൈലറ്റുമാര്‍ വേണമെങ്കില്‍ ഒരു സ്ത്രിയെ വിമാനത്തില്‍ നിന്നും താഴേക്കിട്ടതാവും എന്നുമെല്ലാമാണ് അലാസ്‌ക എയര്‍ലൈന്‍സിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

 

A post shared by Alaska Airlines (@alaskaair) on

എന്നാല്‍ തന്റെ സുഹൃത്ത് നടന്നപ്പോഴുണ്ടായ കാല്‍പ്പാടുകളിലൂടെ താനും നടക്കുകയായിരുന്നു എന്നാണ് ഇവരിലൊരാളായ റെബേക്ക പാറ്റി എന്ന യുവതി പറയുന്നത്. താന്‍ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രമാണ് ഇത്. അലാസ്‌ക എയര്‍ലൈന്‍സ് ഇത് ഷെയര്‍ ചെയ്യുകയായിരുന്നു എന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com