പതിനഞ്ച് നില കെട്ടിടം, നിലംപതിച്ചത് പത്ത് സെക്കന്റില്‍(വീഡിയോ)

15 നില കെട്ടിട്ടം കുത്തനെ താഴേയ്ക്ക് ഇരുന്ന് തകരുന്ന വീഡിയോ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ച് വൈറലായി പടരുകയാണ്
പതിനഞ്ച് നില കെട്ടിടം, നിലംപതിച്ചത് പത്ത് സെക്കന്റില്‍(വീഡിയോ)

സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ഒരു മുഴക്കം. ആ മുഴക്കത്തിനൊപ്പം പൊങ്ങി ഉയര്‍ന്നുമൂടിയ പൊടിപടലം. 15 നില കെട്ടിടം സെക്കന്റുകള്‍ കൊണ്ട് തകര്‍ത്തപ്പോഴുണ്ടായ അനക്കം ഇവ മാത്രം. 

ചൈനയിലാണ് സംഭവം. 15 നില കെട്ടിട്ടം കുത്തനെ താഴേയ്ക്ക് ഇരുന്ന് തകരുന്ന വീഡിയോ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ച് വൈറലായി പടരുകയാണ്. പത്ത് സെക്കന്റ് മാത്രമാണ് ആ 15 നില കെട്ടിടം തകര്‍ക്കാന്‍ വേണ്ടി വന്നത്. 

തെക്ക് പടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചെങ്ഡുവിലെ ഈ കെട്ടിടം തകര്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രദേശ വാസികളെയെല്ലാം പൊലീസ് ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com