ഇനി ബിക്കിനി പോലുമില്ലാതെ ബീച്ചില്‍ പോകാം: ലോകത്തിലെ ആദ്യ ന്യൂഡ് ബീച്ച് അയര്‍ലന്റില്‍ തുറക്കും

അയര്‍ലന്റില്‍ ചരിത്രത്തിലാദ്യമായി ആളുകളെ നഗ്നരായി നടക്കാന്‍ അനുവദിക്കുന്ന ന്യൂഡിസ്റ്റ് ബീച്ച് തുറക്കുകയാണ്
ഇനി ബിക്കിനി പോലുമില്ലാതെ ബീച്ചില്‍ പോകാം: ലോകത്തിലെ ആദ്യ ന്യൂഡ് ബീച്ച് അയര്‍ലന്റില്‍ തുറക്കും

ബീച്ചില്‍ കുളിക്കാനും തീരത്ത് കിടന്ന് വെയിലു കൊള്ളാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാകും. പക്ഷേ ആ സമയത്ത് നമ്മള്‍ സുഖപ്രദമായി തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് പ്രശ്‌നം. ചിലയിടങ്ങളില്‍ ബിക്കിനിയിട്ട് ബീച്ചിലിറങ്ങിയാല്‍ പോലും സദാചാരവാദികള്‍ക്ക് പ്രശ്‌നമാകും. ഈ സാഹചര്യത്തിലാണ് അയര്‍ലന്റില്‍ ചരിത്രത്തിലാദ്യമായി ആളുകളെ നഗ്നരായി നടക്കാന്‍ അനുവദിക്കുന്ന ന്യൂഡിസ്റ്റ് ബീച്ച് തുറക്കാന്‍ പോകുന്നത്.

നഗ്നമായി ബീച്ചിലിറങ്ങാമെന്നും സണ്‍ബാത്ത് നടത്താമെന്നുമൊക്കെയുള്ള പൊതു നോട്ടീസ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആളുകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജ്യത്തിന്റെ പൊതു നഗ്നതാ നിയമങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ബീച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരാളുടെ നഗ്നത മറ്റൊരാളെ ഭയപ്പെടുത്തുകയാണെങ്കില്‍, അസഹ്യമാകുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ലൈംഗിക ബന്ധം നടക്കുന്നുണ്ടെങ്കില്‍ മാത്രമേ കുറ്റകൃത്യമാകുന്നുള്ളു. അല്ലാത്ത അവസ്ഥയില്‍ അയര്‍ലന്റില്‍ ആളുകള്‍ക്ക് നഗ്നരായി നടക്കാം. 

'നമ്മള്‍ ആരെയും മനപ്പൂര്‍വ്വം ദ്രോഹിക്കുന്നില്ലെങ്കില്‍, നമുക്ക് ന്യൂഡിറ്റി ബീച്ചിലേക്ക് പോകാം, സൂര്യനു താഴെ കിടക്കാം, വെള്ളത്തിലിറങ്ങാം, നീന്താം, ഒരു നിബന്ധനയേയുള്ളൂ ഞങ്ങള്‍ വസ്ത്രങ്ങളൊന്നും ധരിക്കുകയില്ല'- ഐറിഷ് നാച്യുറിസ്റ്റ് അസോസിയേഷന്‍ ചീഫ് പാത്ത് ഗല്ലര്‍ വ്യക്തമാക്കി.

'കടല്‍ത്തീരത്തേക്ക് പോകുമ്പോള്‍ വസ്ത്രം ധരിച്ചാലും വിരോധമില്ല. പക്ഷേ തങ്ങളുടെ തത്വശാസ്ത്രമനുസരിച്ച് ഇവിടെ വസ്ത്രം ഓപ്ഷണലാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും അധികൃതര്‍ അറിയിച്ച പോലെത്തന്നെ അടുത്തമാസം തടസങ്ങളൊന്നും കൂടാതെ ബീച്ച് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com