ഏറ്റവും രുചികരമായി ചായ ഉണ്ടാക്കണമെങ്കില്‍ ഈ അഞ്ച് നിയമങ്ങള്‍ പാലിക്കണം 

പരാതികള്‍ക്കൊന്നും അവസരം കൊടുക്കാതെ എങ്ങനെ ശരിയായി ചായ ഉണ്ടാക്കാമെന്ന് ഷെഫ് നിഷാന്ദ് ചൗബിയും വിക്രം മിതാലും പറയുന്നു
ഏറ്റവും രുചികരമായി ചായ ഉണ്ടാക്കണമെങ്കില്‍ ഈ അഞ്ച് നിയമങ്ങള്‍ പാലിക്കണം 

ന്നില്ലെങ്കില്‍ കടുപ്പം കുറഞ്ഞു അല്ലെങ്കില്‍ കടുപ്പം കൂടി അതുമല്ലെങ്കില്‍ ഈ ചായക്ക് ഒരു രുചിയില്ല ചായപ്രേമിയൊക്കെയാണെങ്കിലും ഇതൊക്കെ നിങ്ങളുടെയും സ്ഥിരം പരാതികളായിരിക്കും. എന്നാല്‍ ഇനി പരാതികള്‍ക്കൊന്നും അവസരം കൊടുക്കാതെ എങ്ങനെ ശരിയായി ചായ ഉണ്ടാക്കാമെന്ന് ഷെഫ് നിഷാന്ദ് ചൗബിയും വിക്രം മിതാലും പറയുന്നു. 

ചായ തിളപ്പിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ടത് എപ്പോള്‍?

അടുക്കളകാര്യങ്ങളില്‍ തീരെ പരിചയമില്ലാത്തവര്‍ക്ക് പറ്റുന്ന തെറ്റുകളില്‍ ഒന്നാണ് ആദ്യം ചായപ്പൊടി തിളപ്പിച്ചതിന് ശേഷം അതിലേക്ക് വീണ്ടും വെള്ളം ചേര്‍ക്കുക എന്നത്. എന്നാല്‍ ശരിയായ രീതി വെള്ളം മുഴുവന്‍ നന്നായി തിളച്ചശേഷം ചായപ്പൊടി ചേര്‍ക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ കൈയ്യിലിരിക്കുന്ന ചായപൊടിക്കനുസരിച്ചാണ് വെള്ളം എത്രമാത്രം തിളയ്ക്കണം എന്നത് തീരുമാനിക്കപ്പെടുന്നത്. ഉദ്ദാഹരണത്തിന് ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം തിളയ്ക്കാതിരിക്കുന്നതാണ് ഉചിതം. 

ടീബാഗ് ഇട്ട് തിരുമണ്ട

കട്ടന്‍ ചായയാണ് ഉണ്ടാക്കുന്നതെങ്കില്‍ പലരുടെയും പതിവ് വെളളം തിളപ്പിച്ച് ഗ്ലാസിലേക്ക് പകര്‍ന്നതിന് ശേഷം ടീ ബാഗ് ഇടുന്നതാണ്. ഇവിടം വരെ ശരിയാണ്. എന്നാല്‍ ഇതേ ടീബാഗ് ഗ്ലാസിന് ഒരു വശത്തേക്ക് ചരിച്ച് ഇട്ട് ചായ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗവും. ഇങ്ങനെചെയ്യുന്നത് നിങ്ങളുടെ കട്ടന്‍ചായയ്ക്ക് കയ്പ്പ് അനുഭവപ്പെടാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പാല്‍ ചായയാണെങ്കില്‍ കുറച്ചധികം സമയം ടീബാഗ് ചായയില്‍ ഇടുന്നത് ചായയ്ക്ക് കൂടുതല്‍ രുചിയും മണവും നല്‍കുമെന്നും ഇവര്‍ പറയുന്നു. 

ചായപാത്രത്തിന്റെ അടപ്പ് മാറ്റേണ്ടത് എപ്പോള്‍?

വിദഗ്ധരുടെ അഭിപ്രായത്തില്‍ ചായ കപ്പിലേക്ക് പകര്‍ത്തുന്ന സമയത്താണ് പാത്രത്തിന്റെ അടപ്പ് മാറ്റേണ്ടത്. മൂടിവെച്ച് ചായ തിളപ്പിക്കുമ്പോള്‍ ഓക്‌സിജന്‍ കൃത്യമായ അളവില്‍ ആകുമെന്നും ഇത് ചായയുടെ സ്വാദ് ശരിയായി ലഭിക്കാന്‍ അനിവാര്യമാണെന്നതുമാണ് കാരണം. എന്നാല്‍ കട്ടന്‍ചായയുടെ കാര്യത്തില്‍ ഈ ശ്രമം വിജയിക്കില്ലെന്നും ഇവര്‍ പറയുന്നു. 

ചായ തിളപ്പിക്കാന്‍ ഉപയോഗിക്കേണ്ട വെള്ളം

ടാപ്പില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചായയ്ക്ക് കെമിക്കല്‍ രുചി കലരാന്‍ സാധ്യതയുണ്ട്. മെക്രോവേവില്‍ വച്ച വെള്ളമാണെങ്കില്‍ ഇത് ചായയ്ക്ക് ഒരു മെറ്റാലിക് രുചി ഉണ്ടാകാന്‍ കാരണമാകും. ഒരിക്കല്‍ തിളപ്പിച്ച വെള്ളം വീണ്ടും ഉപയോഗിക്കുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് ചായ ഉണ്ടാക്കാനായി തണുത്തതും ഫില്‍റ്റര്‍ ചെയ്തതുമായ വെള്ളം ആണ് ഉപയോഗിക്കേണ്ടത്. ടീ ബാഗുകളും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഇത് അനാരോഗ്യകരവും വൃത്തിഹീനവുമായ ശീലമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

പാല്‍ ചേര്‍ക്കേണ്ടത് എപ്പോള്‍?

വെള്ളം തിളച്ചതിന് ശേഷം ചായപ്പൊടി ചേര്‍ക്കുന്നതിന് ഒപ്പം തന്നെയാണ് പാലും ചേര്‍ക്കേണ്ടത്. ചായ തിളപ്പിക്കുമ്പോള്‍ പാലിന്റെ അളവാണ് കുറഞ്ഞ് നില്‍ക്കേണ്ടത്. ചായപ്പൊടിയുടെ രുചി കൃത്യമായി കിട്ടണമെങ്കില്‍ പാലിനേക്കാള്‍ കൂടുതലായിരിക്കണം ചായയിലെ വെള്ളത്തിന്റെ അളവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com