മാലിന്യത്തില്‍ കുടുങ്ങി അപകടത്തിലായ കംഗാരുവിനെ പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്

രക്ഷപ്പെടുത്തിയ കംഗാരുവിന് വേറെ പരിക്കൊന്നും പറ്റിയില്ലെങ്കിലും അത് വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു.
മാലിന്യത്തില്‍ കുടുങ്ങി അപകടത്തിലായ കംഗാരുവിനെ പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്

മാലിന്യക്കുഴിയില്‍ വീണ് അനങ്ങാന്‍ പോലും വയ്യാതെ കിടന്നിരുന്ന കംഗാരുവിന് മോക്ഷം നല്‍കിയത് ഒരു ജെസിബി. ചാടിക്കളിക്കുന്നതിനിടക്കോ മറ്റോ ഇത് കളിമണ്ണ് നിറഞ്ഞ ചതുപ്പില്‍ വീണുപോയതാകാം. പിന്‍കാലുകളും മുന്‍കാലുകളും ചതുപ്പില്‍ പൂഴ്ന്നതിനാല്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ മാലിന്യത്തില്‍ തന്നെ കിടക്കുകയായിരുന്നു. സൗത്താഫ്രിക്കയിലെ ക്വീന്‍സിലാന്റില്‍ ആണ് സംഭവം.

കംഗാരുവിനെ ഒരു വിധേനയും രക്ഷിക്കാനാകാതെ വന്നപ്പോള്‍ ബന്ദാബര്‍ഗ് റീജനല്‍ കൗസില്‍ ആണ് ആ ദൗത്യം ജേസിബി ഓപ്പറേറ്ററെ ഏല്‍പ്പിച്ചത്. കംഗാരുവിന് മറ്റ് പരിക്കുകളൊന്നുമേല്‍ക്കാതെ അതീവ ശ്രദ്ധയോടുകൂടി വേണമായിരുന്നു ഇതിനെ പുറത്തെടുക്കാന്‍. 

ഈ മേഖലയില്‍ ഒരുപാട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ടോണി റിലെയ് എന്ന ജെസിബി ഓപ്പറേറ്ററാണ് കംഗാരുവിനെ രക്ഷിച്ചത്. 'എനിക്ക് ഇത് ഓപ്പറേറ്റ് ചെയ്ത് ഏകദേശം 17 വര്‍ഷത്തോളം പരിചയമുണ്ട്. പക്ഷേ ഈ കംഗാരുവിന്റെ ജീവന്‍ രക്ഷിക്കുന്നത് അതുപോലെയൊന്നുമായിരുന്നില്ല'- ടോണി റിലെയ് വ്യക്തമാക്കി. 

രക്ഷപ്പെടുത്തിയ കംഗാരുവിന് വേറെ പരിക്കൊന്നും പറ്റിയില്ലെങ്കിലും അത് വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശരീരം അമിതമായി വിറയ്ക്കുന്നുമുണ്ടായിരുന്നു. 'കംഗാരുവിന്റെ ശരീരം പൂര്‍ണ്ണമായും വൃത്തിയാക്കി അതിന് ആഹാരവും നല്‍കിയ ശേഷമാണ് പറഞ്ഞയച്ചത്'- വേസ്റ്റ് ആന്‍ഡ് റീസൈക്ലിങ് കോഓഡിനേറ്റര്‍ കെറി ഡാല്‍ട്ടണ്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com