ഓവുചാലില്‍ വീണ പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ കൈകളുള്ള ഡ്രോണ്‍; കൈയടിക്കാം ഈ യുവാവിന്റെ കണ്ടുപിടിത്തത്തിന്

ഓടയില്‍ ഇറങ്ങാതെ എങ്ങനെ പട്ടിയെ രക്ഷിക്കും എന്ന ചിന്തയില്‍ നിന്ന് മിലിന്ദ് നിര്‍മിച്ചെടുത്ത പ്രത്യേക ഡ്രോണാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്
ഓവുചാലില്‍ വീണ പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ കൈകളുള്ള ഡ്രോണ്‍; കൈയടിക്കാം ഈ യുവാവിന്റെ കണ്ടുപിടിത്തത്തിന്

ന്യൂഡല്‍ഹി; രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ലഖ്‌നൗ സ്വദേശി മിലിന്‍ഡ് രാജ്. അപ്പോഴാണ് ഒരു പട്ടിക്കുട്ടിയുടെ ദയനീയമായ കരച്ചില്‍ കേള്‍ക്കുന്നത്. ശബ്ദം കേട്ടു നോക്കിയപ്പോഴാണ് റോഡിന് നടുക്കുള്ള അഴുക്കു നിറഞ്ഞ ഓവുചാലില്‍പ്പെട്ടു കിടക്കുന്ന പട്ടിക്കുഞ്ഞിനെ കാണുന്നത്. അഴക്കു നിറഞ്ഞു കിടക്കുന്നതിനാല്‍ ഓടയില്‍ ഇറങ്ങി പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഓടയില്‍ ഇറങ്ങാതെ എങ്ങനെ പട്ടിയെ രക്ഷിക്കും എന്ന ചിന്തയില്‍ നിന്ന് മിലിന്ദ് നിര്‍മിച്ചെടുത്ത പ്രത്യേക ഡ്രോണാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

27 കാരനായ മിലിന്ദിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വലിയ താല്‍പ്പര്യമാണ്. റോബോട്ടും മറ്റും സ്വന്തമായി നിര്‍മിക്കുന്നതില്‍ എക്‌സ്പര്‍ട്ടായിരുന്നു മിലിന്ദ്. തന്റെ ലാബിലുണ്ടായിരുന്ന രണ്ട് ഉപകരണങ്ങളെ ചേര്‍ത്തിണക്കിയാണ് മിലിന്ദ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണം തയാറാക്കിയത്. സ്വന്തമായി നിര്‍മിച്ച വമ്പന്‍ ഡ്രോണും റോബോട്ടിക് കൈയുമായിരുന്നു മിലിന്ദ് ഇതിനായി ഉപയോഗിച്ചത്. 

ഓട വളരെ മോശമായിരുന്നു, മനുഷ്യ ജീവന്‍ അപകടത്തിലാക്കിയിട്ടു വേണമായിരുന്നു പട്ടിയെ രക്ഷിക്കാന്‍ അതുകൊണ്ടാണ് ആര്‍ട്ടിഫിഫ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് കൈകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ഒരു സ്മാര്‍ട്ട് ഹാര്‍ട്ട് ബീറ്റ് സെന്‍സറുണ്ടായിരുന്നു. കൈയിലെ ഡ്രോണുമായി ഇലക്ട്രോണിക് കൈയിനെ കൂട്ടിയോജിപ്പിച്ചു. ഇത് അപകടകരമാണെന്ന് അറിയാമെങ്കിലും പട്ടിയെ രക്ഷിക്കാനാവുമെന്ന് വിശ്വാസമുണ്ടായിരുന്നു. മിലിന്ദ് പറഞ്ഞു. 

ആറ് മണിക്കൂറിനു ശേഷം രക്ഷിക്കാനുള്ള ഡ്രോണ്‍ തയാറാക്കി മിലിന്ദ് വീണ്ടും സ്ഥലത്തെത്തി. ഡ്രോണിനെ ഓടയിലേക്ക് ഇറക്കി ഇലക്ട്രോണിക് കൈകള്‍ കൊണ്ട് പട്ടിയെ പിടിച്ചു. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാര്‍ട്ട്ബീറ്റ് സെന്‍സര്‍ ഉപയോഗിച്ച് ഇരുമ്പു കൈകള്‍ കൊണ്ടു പിടിക്കുന്നതിലൂടെ പട്ടിക്ക് ശ്വാസം മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തി. വളരെ ശ്രമകരമായാണ് പട്ടിയെ പുറത്തെടുത്തത്. 

സുരക്ഷിതമായി പുറത്തെത്തിയതിന് ശേഷം പട്ടി ഒന്നു രണ്ടു തവണ ഛര്‍ദ്ദിച്ചു. രണ്ട് ദിവസം ഓടയില്‍ കഴിഞ്ഞതിനാല്‍ അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പട്ടി അകത്താക്കിയിരുന്നു. പാന്‍മസാല പാക്കറ്റിന്റെ പാക്കറ്റ് അടക്കം പട്ടിക്കുട്ടി ഛര്‍ദ്ദിച്ചെന്നാണ് മിലിന്ദ് പറയുന്നത്. തെരുവില്‍ കഴിഞ്ഞ പട്ടിക്കുട്ടി ഇപ്പോള്‍ മിലിന്ദിന്റെ വീട്ടിലെ അംഗമാണ്. ലിഫ്റ്റഡ് എന്ന് പേരിട്ട് പട്ടിയെ ഏറ്റെടുത്തിയിരിക്കുകയാണ് ഈ യുവാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com