പരീക്ഷണ ശാലയില്‍ കൃത്രിമ ജീവന്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; ചങ്കിടിപ്പോടെ ലോകം

വന്ധ്യത ചികിത്സയില്‍ വലിയ രീതിയില്‍ സഹായമാവുമെന്ന് അവകാശപ്പെടുന്ന പരീക്ഷണം മനുഷ്യരാശിയെ അപകടത്തിലാക്കുമോ എന്ന സംശയത്തിലാണ് വിദഗ്ധര്‍
പരീക്ഷണ ശാലയില്‍ കൃത്രിമ ജീവന്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; ചങ്കിടിപ്പോടെ ലോകം

ബീജമോ അണ്ഡമോ ഉപയോഗിക്കാതെ ലബോറട്ടറിയില്‍ വെച്ച് ജീവന്‍ നിര്‍മിച്ചെടുക്കുന്ന വിദ്യ. ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം. രണ്ട് വ്യത്യസ്ത രീതികളിലുള്ള മൂലകോശങ്ങളെ പാത്രത്തില്‍ ചേര്‍ത്തുവെച്ച് സമാനരീതിയിലുള്ള ഭ്രൂണമാക്കി മാറ്റുന്നതാണ് പരീക്ഷണം. വന്ധ്യത ചികിത്സയില്‍ വലിയ രീതിയില്‍ സഹായമാവുമെന്ന് അവകാശപ്പെടുന്ന പരീക്ഷണം മനുഷ്യരാശിയെ അപകടത്തിലാക്കുമോ എന്ന സംശയത്തിലാണ് വിദഗ്ധര്‍. 

മൂലകോശങ്ങളിലൂടെ ഭ്രൂണങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിലൂടെ മെഡിക്കല്‍ റിസര്‍ച്ചിന് ഉപയോഗപ്പെടുത്താനാവുന്ന രീതിയിലുള്ള സമാനമായ ഭ്രൂണങ്ങളെ അതിരുകളില്ലാതെ വിതരണം ചെയ്യാനാവും. ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണങ്ങള്‍ വളര്‍ത്താനാവാത്തതിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഈ മുന്നേറ്റം സഹായകമാവും. പുതിയ ചികിത്സാ രീതികളുടെ സ്വാധീനം പരീക്ഷിക്കാനും ഇത് സഹായകമാകും. 

എലിയിലാണ് ആദ്യമായി പരീക്ഷണം നടത്തിയതെന്നാണ് റിസര്‍ച്ചേഴ്‌സ് പറയുന്നത്. ബീജമോ അണ്ഡമോ ഉപയോഗിക്കാതെ എലിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ മനുഷ്യരില്‍ പരീക്ഷിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യന് സമാനമായ രീതിയില്‍ മറ്റൊരാളെ സൃഷ്ടിച്ചെടുക്കുന്നത് ഹ്യുമന്‍ ക്ലോണിങ്ങിന്റെ സൈന്യം രൂപംകൊള്ളാന്‍ കാരണമാകുമെന്നാണ് അവര്‍ പറയുന്നത്.

റിസര്‍ച്ചിന്റെ ഭാഗമായി എലിയില്‍ നിന്ന് രണ്ട് വ്യത്യസ്ത രീതിയിലുള്ള മൂലകോശങ്ങള്‍ എടുത്തു. ഇവ വളര്‍ന്ന് ഭ്രൂണമായി മാറ്റി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇതിന് ശേഷം സാധാരണ ഭ്രൂണങ്ങള്‍ പോലെ ഇവയും വളരാന്‍ തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

മൂന്ന് വര്‍ഷമെടുത്താണ് എലിയുടെ ഭ്രൂണത്തെ വളര്‍ത്തിയെടുത്തത്. അതിനാല്‍ മനുഷ്യനില്‍ ഈ പരീക്ഷണം നടത്താന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നാണ് റിസര്‍ച്ചിന് നേതത്വം നല്‍കിയ പ്രൊഫസര്‍ നിക്കോളസ് റിവ്‌റോണ്‍ പറയുന്നത്. മരുന്നു പരീക്ഷണങ്ങള്‍ നടത്താനും വന്ധ്യത പരീക്ഷണങ്ങള്‍ക്കും വേണ്ടി ഇത്തരം ഭ്രൂണങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇത് മനുഷ്യ പ്രത്യുല്‍പ്പാദനത്തില്‍ ഉപയോഗിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ധാര്‍മ്മിതകയെ ചോദ്യം ചെയ്യുന്നതാണ്. കാരണം ഇത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അതേ പതിപ്പിലുള്ള ഭ്രൂണമായിരിക്കും ഇത്തരത്തിലുണ്ടാകുന്നവരെന്നാണ് റിവ്‌റോണ്‍ വ്യക്തമാക്കി. 

പരീക്ഷണങ്ങളില്‍ വലിയ മുന്നേറ്റമായിരിക്കും ഇതെങ്കിലും മനുഷ്യനില്‍ ഉപയോഗപ്പെടുത്താനാവാത്തത് അശ്വാസകരമാണെന്നാണ് റിസര്‍ച്ചില്‍ പങ്കെടുത്ത മറ്റ് ഗവേഷകരും പറയുന്നത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ മനുഷ്യരാശിയുടെ നാശത്തിനു തന്നെ ഇത് കാരണമായേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com