സൂര്യന്റെ നാടകീയ മരണം പ്രവചിച്ച് ശാസ്ത്രജ്ഞര്‍; 25വര്‍ഷം ശാസ്ത്രലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരമായി 

സൂര്യന്റെ അന്ത്യം പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്നുപേലും ദൃശ്യമാകുന്നത്ര തെളിച്ചമുള്ള ദീപ്തി അവശേഷിപ്പിച്ചായിരിക്കുമെന്നാണ് കണ്ടെത്തല്‍
സൂര്യന്റെ നാടകീയ മരണം പ്രവചിച്ച് ശാസ്ത്രജ്ഞര്‍; 25വര്‍ഷം ശാസ്ത്രലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരമായി 

താരതമ്യേന ചെറിയൊരു നക്ഷത്രമാണെങ്കിലും സൂര്യന്റെ അവസാനം വളരെ നാടകീയമായ രംഗങ്ങളോടെയായിരിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. സൂര്യന്റെ അന്ത്യം പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്നുപേലും ദൃശ്യമാകുന്നത്ര തെളിച്ചമുള്ള ദീപ്തി അവശേഷിപ്പിച്ചായിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 25വര്‍ഷമായി ശാസ്ത്രലോകം അന്വേഷിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇതോടെ വെളിപ്പെട്ടിരിക്കുന്നത്. 

വരുന്ന നൂറ് കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ മരണമുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും അതിനുശേഷമുള്ള കാര്യങ്ങളെകുറിച്ച് ഇതുവരെ ശാസ്ത്രീയമായ ഉത്തരം നല്‍കാന്‍ സാധിച്ചിരുന്നില്ല. പത്തില്‍ ഒന്‍പത് നക്ഷത്രങ്ങളുടെയും അന്ത്യത്തില്‍ അവ പ്ലാനറ്ററി നെബുലയായി മാറുന്നുണ്ടെന്നും ഈ സമയം അന്ത്യം സംഭവിക്കുന്ന നക്ഷത്രത്തില്‍ നിന്നുള്ള പൊടിപടലങ്ങളും മറ്റ് ബാഷ്പങ്ങളും പുറന്തള്ളപ്പെടുമെങ്കിലും അതിനുള്ളില്‍ നിന്ന് പ്രകാശം രൂപപ്പെടുമെന്നുമാണ് ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ വിശദീകരണം. 

സൂര്യന് പ്രകാശമാനമായ നെബുല സൃഷ്ടിക്കാനുള്ള കഴിവില്ലെന്നും ഇതിന് കഴിയണമെങ്കില്‍ നിലവിലുള്ളതിന്റെ രണ്ടിരട്ടി വലുപ്പമെങ്കിലും വേണ്ടിവരുമെന്നുമായിരുന്നു നേരത്തെ ഗണിതശാസ്ത്രപരമായി കണ്ടെത്തിയത്. 
എന്നാല്‍ സൂര്യനെപോലെയുള്ള നക്ഷത്രങ്ങള്‍ മൂന്നിരട്ടി ജ്വലിക്കുന്നുണ്ടെന്നും അത് ആവശ്യമായ പ്രകാശത്തിന് പ്രാപ്തമാക്കുന്നതാണെന്നുമാണ് പുതിയ വിലയിരുത്തല്‍. 

അതുകൊണ്ടുതന്നെ വളരെ നാടകീയമായ തരത്തിലായിരിക്കും സൂര്യന്റെ അന്ത്യം സംഭവിക്കുകയെന്നാണ് നേച്ചര്‍ അസ്‌ട്രേണമി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തില്‍ പറയുന്നത്. 

നക്ഷത്രങ്ങളിലെ ഇന്ധനം മുഴുവന്‍ എരിഞ്ഞ് തീര്‍ന്ന് വെള്ളക്കുള്ളനായി മാറുമ്പോള്‍ നക്ഷത്രത്തിന്റെ അവസാന പാളി പുറത്തേയ്ക്ക് തള്ളുമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അല്‍ബര്‍ട്ട് സിജില്‍സ്ട്രാ പറയുന്നു. തുടര്‍ന്നുള്ള 10000 വര്‍ഷത്തോളം നെബുലയെ പ്രകാശമാനമായി നിര്‍ത്തുന്നത് നക്ഷത്രത്തിന്റെ ചൂടുപിടിച്ച കേന്ദ്രഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com