പാണ്ഡവരാജ്യത്തിന്റെ നിഗൂഢത നീങ്ങുന്നു?; ആര്‍ക്കിയോളജി വിഭാഗത്തിന്റെ ഖനനം ഡല്‍ഹിയുടെ പ്രായം നിശ്ചയിക്കും 

ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന പഴയ കോട്ടയായ പുരാന കിലയില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെടുത്ത ചില ശേഷിപ്പുകളിലൂടെ പുരാതന നഗരമായ ഇന്ദ്രപ്രസ്തത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ
പാണ്ഡവരാജ്യത്തിന്റെ നിഗൂഢത നീങ്ങുന്നു?; ആര്‍ക്കിയോളജി വിഭാഗത്തിന്റെ ഖനനം ഡല്‍ഹിയുടെ പ്രായം നിശ്ചയിക്കും 

ന്യൂഡല്‍ഹി; മഹാഭാരതത്തിലെ പാണ്ഡവരാജ്യത്തിന്റെ നിഗൂഢതകള്‍ മറനീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ആ). ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന പഴയ കോട്ടയായ പുരാന കിലയില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെടുത്ത ചില ശേഷിപ്പുകളിലൂടെ പുരാതന നഗരമായ ഇന്ദ്രപ്രസ്തത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

പുരാതനകാലത്തെ കണ്ടെത്തലുകള്‍ക്കായി എഎസ്‌ഐ പത്ത് മീറ്ററാണ് ഖനനം ചെയ്തത്. 4.5 മീറ്ററില്‍ എത്തിയപ്പോള്‍ മൗര്യന്മാര്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിന്റെ സൂചനകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അവിടെ ചാരനിറപ്പാത്ര സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി. ബിസി നാല്, അഞ്ച് നൂറ്റാണ്ടില്‍ ഡല്‍ഹി നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വെസ്റ്റേണ്‍ ഗാന്‍ജെറ്റിക് പ്ലെയ്‌നിന്റേയും ഖാഗ്ഗര്‍ ഹക്ര വാലിയിലേയും ഇരുമ്പ് യുഗ സംസ്‌കാരവുമായി ചാരനിറപ്പാത്ര സംസ്‌കാരത്തിന് ബന്ധമുണ്ട്. ആര്‍ക്കിയോളജിസ്റ്റായ ബി.ബി ലാല്‍ പറയുന്നത് പാരാന കില പാണ്ഡവ രാജ്യമായ ഇന്ദ്രപ്രസ്തമാണെന്നാണ്. പുരാണത്തില്‍ മഹാഭാരത യുദ്ധം നടന്നുവെന്നു പ്രതീക്ഷിക്കുന്നത് 900 ബിസിഇ കാലഘട്ടത്തിലാണ്. അതിനാല്‍ ഈ കണ്ടെത്തലുകള്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

ചാരനിറപ്പാത്രസംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ മണ്ണില്‍ കണ്ടെത്തിയിരുന്നു. ഈ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് ഇത്. വെള്ളപ്പൊക്കത്തിലൂടെ ചാരനിറപ്പാത്ര സംസ്‌കാരം ഇല്ലാണ്ടായെന്നോ അല്ലെങ്കില്‍ അടുത്തുള്ള മേഖലകളില്‍ ഈ സംസ്‌കാരം നിലനിന്നിരുന്നു എന്നുവേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. ചാരനിറപ്പാത്ര സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ മണ്ണില്‍ നിന്ന് കണ്ടെത്തിയാല്‍ ഡല്‍ഹിക്ക് ഇരുമ്പ് യുഗത്തോളം പ്രായമുണ്ടെന്ന് മനസിലാക്കാനാവുമെന്നാണ് ലാല്‍ പറയുന്നത്. 2013-24 കാലത്തില്‍ മൗര്യ കാലഘട്ടത്തേക്കുറിച്ചുള്ള തെളിവുകളും മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ ഖനനത്തില്‍ മൗര്യകാലഘട്ടത്തിന് മുന്‍പുള്ള ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. പാണ്ഡവ രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com