റോഡു മുഴുവന്‍ ചോക്ലേറ്റ് പരന്നൊഴുകി; ഈ ട്രക്ക് അപകടം ചോക്ലേറ്റ് പ്രേമികളുടെ ഹൃദയം തകര്‍ക്കും

കുറച്ചൊന്നുമല്ല 12 ടണ്‍ ചോക്ലേറ്റാണ് വെറുതെ റോഡില്‍ വീണ് നാശമായിപ്പോയത്
റോഡു മുഴുവന്‍ ചോക്ലേറ്റ് പരന്നൊഴുകി; ഈ ട്രക്ക് അപകടം ചോക്ലേറ്റ് പ്രേമികളുടെ ഹൃദയം തകര്‍ക്കും

രു ചോക്ലേറ്റ് പ്രേമിയുടെ ഹൃദയം തകര്‍ക്കാന്‍ ഈ ഒരു ചിത്രം മാത്രം മതി. റോഡില്‍ പരന്ന് ഒഴുകുന്ന ചോക്ലേറ്റിന്റെ ചിത്രം. ഈ 'ദുരന്ത ചിത്രം' ഏത് കഠിന ഹൃദയന്റേയും മനസൊന്നിളക്കും. കുറച്ചൊന്നുമല്ല 12 ടണ്‍ ചോക്ലേറ്റാണ് വെറുതെ റോഡില്‍ വീണ് നാശമായിപ്പോയത്. കഴിഞ്ഞ ദിവസം പോളണ്ടിലെ മോട്ടോര്‍വേയിലാണ് 'ഹൃദയം നുറുങ്ങുന്ന' അപകടം നടന്നത്. 

ലിക്വിഡ് ചോക്ലേറ്റുമായി പോവുകയായിരുന്ന ട്രക്ക് മറിയുകയായിരുന്നു. റോഡില്‍ ചോക്ലേറ്റ് പരന്ന് ഒഴുകിയതോടെ രണ്ട് ഭാഗത്തേക്കുമുള്ള ട്രാഫിക് ബ്ലോക്ക് ചെയ്തു. പോളണ്ടിലെ വ്രെസെനിയ, സുലുപ്ക എന്നീ നഗരങ്ങള്‍ക്കിടയിലാണ് ചോക്ലേറ്റ് ദുരന്തമുണ്ടായത്. ചെറിയ പരുക്കുകളോടെ ട്രക്ക് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ ട്രക്ക് മറിയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. റോഡിന് കുറുകെ മറിഞ്ഞതിനാല്‍ ഇരു ഭാഗത്തേക്ക് ചോക്ലേറ്റ് ഒഴുകിയിട്ടുണ്ട്. റോഡ് വൃത്തിയാക്കുന്നവര്‍ എത്തിയപ്പോഴേക്കും ചോക്ലേറ്റ് കട്ടിയായത് പ്രവര്‍ത്തനം ദുഷ്‌കരമാക്കി. മഞ്ഞിനേക്കാള്‍ അപകടകാരിയാണ് ചോക്ലേറ്റെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവം നടന്ന് ഉടന്‍ ചോക്ലേറ്റിലൂടെ നിരവധി വാഹനങ്ങള്‍ ഓടിച്ചു പോയതിനെ തുടര്‍ന്ന് ഏഴ് കിലോമീറ്ററിലേക്ക് ചോക്ലേറ്റ് പടരാന്‍ കാരണമായി. ഉറച്ചുപോയ ചോക്ലേറ്റില്‍ ചൂടു വെള്ളം ഒഴിച്ചാണ് റോഡ് ക്ലീന്‍ ചെയ്യുന്നത്. ഇതിന് മണിക്കൂറുകളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com