അച്ഛന് സമീപം ഡ്രിപ്പും പിടിച്ച് അനങ്ങാതെ അവള്‍ നിന്നു; ഈ ചിത്രം ആരുടേയും കരളലിയിക്കും

മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏഴു വയസുകാരിക്ക് അച്ഛനുവേണ്ടി ഡ്രിപ്പ് സ്റ്റാന്‍ഡായി മാറേണ്ടിവന്നത്
അച്ഛന് സമീപം ഡ്രിപ്പും പിടിച്ച് അനങ്ങാതെ അവള്‍ നിന്നു; ഈ ചിത്രം ആരുടേയും കരളലിയിക്കും

'കൈകള്‍ താഴ്ത്തരുതി, താഴ്ത്തിയാല്‍ ചിലപ്പോള്‍ അച്ഛന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം', അച്ഛനരികില്‍ ഡ്രിപ്പും ഉയര്‍ത്തിപ്പിടിച്ച് അനങ്ങാതെ നില്‍ക്കുമ്പോള്‍ അവളുടെ കാതില്‍ മുഴങ്ങികേട്ടുകൊണ്ടിരുന്നത് ഡോക്റ്റര്‍ പറഞ്ഞ വാക്കുകളാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏഴു വയസുകാരിക്ക് അച്ഛനുവേണ്ടി ഡ്രിപ്പ് സ്റ്റാന്‍ഡായി മാറേണ്ടിവന്നത്. 

ഒരു മണിക്കൂറോളം നേരമാണ് ഡ്രിപ്പും ഉയര്‍ത്തിപ്പിടിച്ച് ഈ കുഞ്ഞ് നിന്നത്. ഏകനാഥ് ഗാവ്‌ലി എന്ന നാല്‍പ്പത്തഞ്ചുകാരനെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം. ഡോക്റ്റര്‍ ഏകനാഥിന്റെ മകളെ വിളിച്ച് ഡ്രിപ്പ് ഉയര്‍ത്തിപ്പിടിച്ച് അച്ഛന് സമീപം നില്‍ക്കണമെന്ന് ഡോക്റ്റര്‍ ആവശ്യപ്പെടുകയായിരുന്നു. 

അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഡ്രിപ്പ് നല്‍കേണ്ടതുണ്ടെന്നും എന്നാല്‍ ആശുപത്രിയില്‍ ഡ്രിപ്പ് സ്റ്റാന്‍ഡ് ഇല്ലെന്നും ഡോക്റ്റര്‍ പറഞ്ഞതോടെ മറിച്ചൊന്നും പറയാതെ അവള്‍ അംഗീകരിക്കുകയായിരുന്നു. ഡ്രിപ്പ് താഴ്ത്തിയാല്‍ അച്ഛന്റെ ജീവന്‍ അപകടത്തിലായെക്കുമെന്ന ഡോക്റ്റര്‍ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ ഒരു മണിക്കോറാളം കൈയും ഉയര്‍ത്തി ഈ കുഞ്ഞ് അനങ്ങാതെ നില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ മതിയായ സൗകര്യമില്ലാത്തതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഡോക്റ്ററെ നിര്‍ബന്ധിതനാക്കിയത്. 

ആരുടേയും കരള്‍ അലിയിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആശുപത്രി അധികൃതര്‍ക്കും സര്‍ക്കാരിനുമെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. ഒട്ടേറെ രോഗികളാണ് ദിനംപ്രതി ആശുപത്രിയില്‍ എത്തുന്നത്. സംഭവം പുറത്തായതോടെ അനാസ്ഥ കാട്ടിയ ഡോക്റ്റര്‍ക്കെതിരേ ആരോഗ്യവകുപ്പ് നടപടിയെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com