ഈ ഗ്രാമത്തില്‍ ഒരു കുഞ്ഞു പിറന്നിട്ട് 400 വര്‍ഷമായി; കാരണം ദൈവ ശാപം!

മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സങ്ക ശ്യാം ജി ഗ്രാമത്തിലാണ് അപൂര്‍വമായ ആചാരങ്ങള്‍ പിന്തുടര്‍ന്നു പോകുന്നത്
കടപ്പാട് എഎന്‍ഐ
കടപ്പാട് എഎന്‍ഐ

രു കുഞ്ഞ് ജനിച്ചു വീഴുന്നത് കാണാന്‍ കഴിഞ്ഞ 400 വര്‍ഷമായി ഈ നാടിന് ഭാഗ്യമുണ്ടായിട്ടില്ല. ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീ ഗര്‍ഭിണിയായാല്‍ പ്രസവിക്കാന്‍ ഗ്രാമാതിര്‍ത്തി കടന്നു പോകണം. ഗ്രാമത്തിനുള്ളില്‍ പ്രസവിക്കുന്നത് ദുരന്തം വിളിച്ചുവരുത്തുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സങ്ക ശ്യാം ജി ഗ്രാമത്തിലാണ് അപൂര്‍വമായ ആചാരങ്ങള്‍ പിന്തുടര്‍ന്നു പോകുന്നത്.  

ഗ്രാമത്തിന് മേല്‍ നിലനില്‍ക്കുന്ന ദൈവ ശാപമാണ് ഈ ആചാരത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. 16ാം നൂറ്റാണ്ടു മുതല്‍ ഒരു സ്ത്രീ പോലും ഈ ഗ്രാമത്തില്‍ പ്രസവിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീ ഗ്രാമത്തിനുള്ളില്‍ പ്രസവിച്ചാല്‍ ജനിക്കുന്ന കുട്ടി അംഗവൈകല്യമുള്ളവരായി മാറുകയോ, അമ്മയോ കുഞ്ഞോ മരണപ്പെടുകയോ ചെയ്യുമെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. 16ാം നൂറ്റാണ്ടിനോടടുത്തുള്ള സമയത്ത് ദൈവം ഗ്രാമത്തെ ശപിച്ചുവെന്നാണ് ഗ്രാമത്തിലെ പ്രായമായവര്‍ പറയുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ശാപത്തിന് പിന്നിലെ കഥ ഇതാണ്; നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗ്രാമത്തിനുള്ളില്‍ അമ്പലം പണിയാനായി ദൈവങ്ങള്‍ എത്തി. അപ്പോള്‍ സ്ത്രീ ഗോതമ്പ് പൊടിക്കുകയായിരുന്നു. ഇതുകാരണം ശ്രദ്ധ മാറിയ ദൈവങ്ങള്‍ ദേഷ്യത്തില്‍ ഗ്രാമത്തെ ശപിച്ചു. ഈ ഗ്രാമത്തില്‍ ഒരു കുട്ടിയും ജനിക്കില്ല എന്നായിരുന്നു ശാപം. 

അതിന് ശേഷം ഗര്‍ഭിണിയായ സ്ത്രീകളെയെല്ലാം പ്രസവസമയം അടുക്കുമ്പോള്‍ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോകും. ഇതിനായി മാത്രം ഗ്രാമത്തിന് പുറത്ത് ഒരു മുറി തന്നെ നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്രാമത്തിലെ 90 ശതമാനം പ്രസവവും നടക്കുന്നത് ആശുപത്രികളില്‍ വെച്ചാണ്. ഏതെങ്കിലും രീതിയിലുള്ള എമര്‍ജന്‍സിയുണ്ടാവുകയാണെങ്കില്‍ ഗ്രാമാതിര്‍ത്തിക്ക് പുറത്തുകൊണ്ടുപോയി പ്രസവം നടത്തുമെന്നാണ് ഗ്രാമമുഖ്യനായ നരേന്ദ്ര ഗുര്‍ജര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com