ജീവന്‍ രക്ഷിക്കാന്‍ ചീറ്റയെയും തോല്‍പ്പിക്കുന്ന വേഗത്തില്‍ ഓടിയ ഫ്രഞ്ച് കുടുംബം; വീഡിയോ വൈറല്‍ 

ഡച്ച് സഫാരി പാര്‍ക്കിനുള്ളില്‍ നിയമം തെറ്റിച്ച് പുറത്തിറങ്ങിയ ഒരു കുടുംബത്തെ കാത്തിരുന്നത് ചീറ്റകള്‍
ജീവന്‍ രക്ഷിക്കാന്‍ ചീറ്റയെയും തോല്‍പ്പിക്കുന്ന വേഗത്തില്‍ ഓടിയ ഫ്രഞ്ച് കുടുംബം; വീഡിയോ വൈറല്‍ 

ച്ച് സഫാരി പാര്‍ക്കിനുള്ളില്‍ നിയമം തെറ്റിച്ച് പുറത്തിറങ്ങിയ ഒരു കുടുംബത്തെ കാത്തിരുന്നത് ചീറ്റകള്‍. വേഗത്തില്‍ കേമനായ ചീറ്റയില്‍ നിന്ന് രക്ഷപെടാനായി കുഞ്ഞിനെയം വാരിയെടുത്ത് ഓടിയ കുടുംബത്തിന്റെ വീഡിയോ വൈറലാകുകയാണ്. സുരക്ഷാ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ചീറ്റകള്‍ക്ക് നേരെ ചെന്നതാണ് ഇവരെ അപകടത്തിലാക്കിയത്. 

ചീറ്റ പാഞ്ഞെത്തുമ്പോള്‍ തിരികെ കാറിലേക്കെത്താനായി വേഗത്തില്‍ ഓടുന്ന രണ്ടുപേരെ വീഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ മറ്റൊരു ചീറ്റ കുട്ടിയുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നതായി കാണാന്‍ കഴിയും. കുഞ്ഞിനെ എടുത്തുകൊണ്ട് അമ്മ ഉടന്‍കതന്നെ കാറിനുള്ളില്‍ പ്രവേശിച്ചു. ഇവര്‍ക്ക് പിന്നാലെ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ഒരു വ്യക്തിയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായികെണ്ടിരിക്കുന്നത്.

ദശലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളോട് കാറില്‍ നിന്ന് ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും. പാര്‍ക്കിലൂടെ ഇവര്‍ പോകുന്ന വഴികളിലും ഇത് ഓര്‍മിപ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നം അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com