ഡിജിറ്റലൈസേഷന്‍ മനുഷ്യര്‍ക്ക് മാത്രമല്ല: ഒരു കാക്ക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റെടുക്കുന്നത് കാണൂ

ഡിജിറ്റലൈസേഷന്‍ മനുഷ്യര്‍ക്ക് മാത്രമല്ല: ഒരു കാക്ക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റെടുക്കുന്നത് കാണൂ

ക്രെഡിറ്റ് കാര്‍ഡ് കൊത്തിയെടുത്ത് കൃത്യമായി സൈ്വപ് ചെയ്യുന്ന കാക്കയെ കണ്ടാല്‍ ആരും അതിശയിച്ച് പോകും.

ടയ്ക്ക് മൃഗങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് മനുഷ്യരെ ചിരിപ്പിക്കാറുണ്ട്. യാതൊരു പരിശീലനവും കൂടാതെ മനുഷ്യരുടേത് പോലെ തന്നെയുള്ള അവയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നത് തന്നെയാണ്. എന്തിനും ഏതിനും ഇന്റര്‍നെറ്റും മറ്റ് ഡിജിറ്റല്‍ സൗകര്യങ്ങളും ഉപയോഗിക്കുന്ന ശീലത്തിലേക്ക് മനുഷ്യന്‍ എത്തിക്കഴിഞ്ഞു. ഈയവസരത്തില്‍ പിടിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്കുമെന്തെങ്കിലും അറിയേണ്ടേ..!!! ഇങ്ങനെയായിരിക്കും കാക്ക ചിന്തിക്കുക.

ഇവിടെയൊരു കാക്ക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന കാക്ക, ആദ്യം അതിന്റെ കാലുകളും കൊക്കും ഉപയോഗിച്ച് സ്‌ക്രീനില്‍ തൊടുന്നുണ്ടായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത കൗണ്ടറില്‍ നില്‍ക്കുന്നയാള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കണ്ടത്. 

ഉടന്‍ തന്നെ സമീപത്തുള്ള ആളുടെ ക്രെഡിറ്റ് കാര്‍ഡ് കൊത്തിയെടുത്ത് കൃത്യമായി സൈ്വപ് ചെയ്യുന്ന കാക്കയെ കണ്ടാല്‍ ആരും അതിശയിച്ച് പോകും. ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപമുള്ള ഏതോ ഒരു നഗരത്തില്‍ നിന്നും ഷൂട്ട് ചെയ്ത കാക്കയുടെ ഈ വീഡിയോ ജാപ്പനീസ് ന്യൂസ് ചാനലാണ് പുറത്തു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com