നിങ്ങളുടെ പങ്കാളി നിങ്ങളെ പറ്റിക്കുകയാണോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക 

നിങ്ങള്‍ പ്രണയത്തിലാണോ? നിങ്ങളുടെ പങ്കാളി നിങ്ങളെ ചൂഷണം ചെയ്യുകയാണെന്നോ പറ്റിക്കുകയാണെന്നോ തോന്നുന്നുണ്ടോ?
നിങ്ങളുടെ പങ്കാളി നിങ്ങളെ പറ്റിക്കുകയാണോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക 

നിങ്ങള്‍ പ്രണയത്തിലാണോ? നിങ്ങളുടെ പങ്കാളി നിങ്ങളെ ചൂഷണം ചെയ്യുകയാണെന്നോ പറ്റിക്കുകയാണെന്നോ തോന്നുന്നുണ്ടോ? ഇത്തരം ഒരു പങ്കാളിയെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ല. പക്ഷെ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് എങ്ങനെ മനസിലാകും? വിദഗ്ധര്‍ പറഞ്ഞുതരും പങ്കാളിയുടെ ചൂഷണം എങ്ങനെ മനസിലാക്കാമെന്ന്...

തമ്മിലുള്ള ഓരോ തര്‍ക്കങ്ങള്‍ക്കൊടുവിലും നിങ്ങളുടെ ഭാഗത്തെ തെറ്റല്ലെങ്കില്‍ പോലും നിങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുകയും നിങ്ങളെ പഴിചാരുകയുമാണ് പങ്കാളിയുടെ പതിവെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. നിങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കുകയാണ് ഇത്തരം സമീപനത്തിലൂടെ അവര്‍ ലക്ഷ്യംവയ്ക്കുന്നത്. 

ഇത്തരക്കാര്‍ക്ക് പലപ്പോഴും നിങ്ങളുടെ കണ്‍ട്രോള്‍ അവരുടെകൈയ്യിലുണ്ടാകണം എന്ന മനോഭാവമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്നത് അവര്‍ക്കത്ര താത്പര്യമുള്ള കാര്യമായിരിക്കില്ല. പകരം നിങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്ന ആത്മവിശ്വാസത്തെ കെടുത്താനുള്ള ശ്രമങ്ങളായിരിക്കും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. അടിക്കടി നിങ്ങളെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും അവര്‍ ഇതില്‍ വിജയം നേടിയെടുക്കും. 

തമ്മില്‍ എപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായാലും അത് അവര്‍ കാരണമല്ല, ഇതാണ് എപ്പോഴും ഇത്തരക്കാരുടെ ചിന്താഗതി. എപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ക്ക് നിങ്ങളെ പഴിചാരാനാണ് ഇവര്‍ ശ്രമിക്കുക. ഒരിക്കലും തന്റേതാണെങ്കില്‍ പോലും ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകില്ല. പലപ്പോഴും നിങ്ങള്‍ക്കൊരു ഇരയുടെ പ്രതിച്ഛായ അവര്‍ പതിച്ചുനല്‍ക്കും. ഇതോടെ മനശക്തി ഇല്ലാതാകുന്ന നിങ്ങളെ പങ്കാളിക്ക് എളുപ്പം ചൂഷണം ചെയ്യാനാകും. 

ഇവര്‍ അവരുടെ സ്വഭാവവും നിലപാടുകളും എന്നും ന്യായീകരിച്ചുകൊണ്ടിരിക്കും. അതായത് എപ്പോഴും അവരാണ് ശരി എന്ന് വരുത്തിതീര്‍ക്കാന്‍ അവര്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ ഒരിക്കലും വഴക്കുകളും തര്‍ക്കങ്ങളും ഒഴിഞ്ഞ സമയം ഉണ്ടായിരിക്കുകയുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com