ചൈനയില്‍ കുട്ടി മാത്രമല്ല പട്ടിയും ഒന്നു മതി; ജര്‍മനിയില്‍ പട്ടിയ്ക്കും നികുതി; പട്ടിയെ വളര്‍ത്താന്‍ നിങ്ങള്‍ 'അറിയേണ്ടതില്ലാത്ത' കാര്യങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th May 2018 03:53 PM |
Last Updated: 15th May 2018 03:53 PM | A+A A- |

വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വീട്ടില്‍ വളര്‍ത്തുന്നതിനും വലിയ നിയന്ത്രണങ്ങളില്ലാത്ത നമ്മുടെ നാട്ടിലേതു പോലെയല്ല, വിദേശരാജ്യങ്ങളില്‍ കാര്യങ്ങള്‍. മിക്ക രാജ്യങ്ങളിലും നായയെ വളര്‍ത്താന്‍ കര്‍ശനനിയന്ത്രണങ്ങളാണുള്ളത്. ഇറ്റലിയിലെ ടുറിന്‍ എന്ന പട്ടണത്തില്‍ ദിവസവും മൂന്ന് തവണ നായയുമായി നടക്കാനിറങ്ങണം എന്നാണ് നിയമം. ഇത് തെറ്റിച്ചാല്‍ ഭീമമായ തുക തന്നെ പിഴയടയ്‌ക്കേണ്ടി വരും. സൗദി അറേബിയയിലാണെങ്കില്‍ നായ്കളുമായ പുറത്തിറങ്ങി നടക്കുന്നതുതന്നെ നിയമവിരുദ്ധമാണ്. നായ്ക്കളെ ഏകദേശം പൂര്‍ണ്ണമായും നിരോധിച്ച അവസ്ഥയാണ് ഇവിടെ.
ചൈനയില്‍ ഒരു വീട്ടില്‍ ഒരു നായ എന്ന നയമാണ്. ഇവിടെ ഒരു വീട്ടില്‍ ഒന്നിലധികം നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് മുത്രമല്ല നായ്ക്കളുടെ ഉയരം നാല് ഇഞ്ചില്‍ കൂടാനും പാടില്ല. ജര്‍മനിയിലാണെങ്കില്‍ നികുതി നിയമത്തിലെ ഒരു പഴുത് മുതലെടുക്കാനായി ഇപ്പോള്‍ ചെറിയ പട്ടികള്‍ക്ക് ആവശ്യക്കാരേറുകയാണ്. നാലര കിലോയില്‍ താഴെ ഭാരമുള്ള നായകള്‍ക്ക് ഒരു അണ്ണാന് കൊടുക്കേണ്ട നികുതി മാത്രം കൊടുത്താല്‍ മതിയെന്നതാണത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നായ്ക്കളെ വളര്‍ത്തണമെന്നിങ്കില്‍ നിങ്ങള്‍ പ്രത്യേക പ്രായോഗിക ക്ലാസുകളില്‍ പങ്കെടുത്തിരിക്കണം. ആദ്യമായാണ് നായ്ക്കളെ വളര്‍ത്തുന്നതെങ്കില്‍ ഇതിനുപുറമേ ഒരു തിയറി ട്രെയ്‌നിംഗ് ക്ലാസും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
യുഎസിലെ ലിറ്റില്‍ റോക്ക് എന്ന സ്ഥലത്ത് വൈകിട്ട് ആറു മണിക്ക് ശേഷം നായ്ക്കള്‍ കുരയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. ഒക്ലഹാമയിലാകട്ടെ നായ്ക്കള്‍ക്കുനേരെ മോശമായ ചേഷ്ടകള്‍ കാണിക്കുന്നവര്‍ക്ക് ജയില്‍ വാസമാണ് ശിക്ഷ.