ചരിത്രം തീര്‍ത്ത്‌ മോദിഗ്ലിയാനിയുടെ നഗ്നചിത്രം; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്‌ 

ഇറ്റാലിയന്‍ ചിത്രകാരന്‍ മോദിഗ്ലിയാനിയുടെ നഗ്നചിത്രം ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
ചരിത്രം തീര്‍ത്ത്‌ മോദിഗ്ലിയാനിയുടെ നഗ്നചിത്രം; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്‌ 

ന്യൂയോര്‍ക്ക്: ഇറ്റാലിയന്‍ ചിത്രകാരന്‍ മോദിഗ്ലിയാനിയുടെ നഗ്നചിത്രം ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. ഒരു ചിത്രരചനയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഉയര്‍ന്ന തുകയ്ക്കാണ് നഗ്നയായി തിരിഞ്ഞു കിടക്കുന്ന മോദിഗ്ലിയാനിയുടെ ചിത്രം വിറ്റുപോയിരിക്കുന്നത്. 

1917ലെ ഈ ഓയില്‍ പെയിന്റിങ്ങിന് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 157.2 മില്യണ്‍ ഡോളറിലേക്കാണ് വിലയെത്തിയത്. എന്നാല്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മോദിഗ്ലിയാനിയുടെ നഗ്നയുവതിക്കായില്ല. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ സാല്‍വെറ്റര്‍ മുണ്ടി 450.3 മില്യണ്‍ യൂറോ സ്വന്തമാക്കിയായിരുന്നു റെക്കോര്‍ഡ് തീര്‍ത്തത്. ഈ റെക്കോര്‍ഡ് മോദിഗ്ലിയാനിയുടെ നഗ്നസ്ത്രീ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com