അമ്മയുടെ കൈവിട്ട് ട്രെയിനിന് അടിയിലേക്ക് പോയ അഞ്ചു വയസുകാരിയെ ജവാന്‍ രക്ഷിച്ചു; നെഞ്ചിടിപ്പു കൂട്ടുന്ന വീഡിയോ

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സച്ചിന്‍ പോള്‍ സ്റ്റാറായിരിക്കുകയാണ്
അമ്മയുടെ കൈവിട്ട് ട്രെയിനിന് അടിയിലേക്ക് പോയ അഞ്ചു വയസുകാരിയെ ജവാന്‍ രക്ഷിച്ചു; നെഞ്ചിടിപ്പു കൂട്ടുന്ന വീഡിയോ

നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് വഴുതിവീണ ബാലികയെ ജവാന്‍ അത്ഭുതകരമായി രക്ഷിച്ചു. സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ടാണ് ട്രെയിനിന് അടിയിലേക്ക് പോയ കുഞ്ഞിനെ ഒരൊറ്റ നിമിഷംകൊണ്ട് സച്ചിന്‍ പോള്‍ എന്ന ജവാന്‍ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സച്ചിന്‍ പോള്‍ സ്റ്റാറായിരിക്കുകയാണ്. 

മുംബൈയിലെ മഹാലക്ഷ്മി സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. നീങ്ങിത്തുടങ്ങിയ ലോക്കല്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ യുവതിയുടെ കൈയില്‍ നിന്ന് കുട്ടി വഴുതിപ്പോവുകയായിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് കുട്ടി വീഴുന്നത് കണ്ട അവിടെനിന്നിരുന്ന സെക്യൂരിറ്റി സേനാ ജവാനായ സച്ചിന്‍ ശരവേഗത്തില്‍ വന്നാണ് രക്ഷിച്ചത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ നിന്നാണ് സച്ചിന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. 


ഹാജി അലി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിവരുന്ന കുടുംബത്തിലെ അഞ്ച് വയസുകാരിയാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിലെ തിരക്കാണ് കുട്ടി വീഴാന്‍ കാരണമായത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സച്ചിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. റെയില്‍ വേ വകുപ്പ് സച്ചിന്‍ പോളിനെ പാരിതോഷികം നല്‍കി ആദരിച്ചു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സച്ചിന് അഭിനന്ദനം അറിയിച്ചു കൊണ്ട് സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com