നിങ്ങള്‍ കഴിക്കുന്ന മദ്യം പറയും നിങ്ങളുടെ വ്യക്തിത്വം എന്താണെന്ന്! 

20കളില്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത് ബിയറായിരുന്നെങ്കില്‍ 30കളില്‍ ഈ ഇഷ്ടം സ്‌കോച്ചിലേക്ക് മാറിയേക്കാം.കുറച്ചുകൂടെ മുതിര്‍ന്നപ്പോള്‍ സ്‌കോച്ചിനോടുള്ള ഇഷ്ടം റമ്മിനും വിസ്‌കിക്കും വഴിമാറിയെന്നുംവരാം
നിങ്ങള്‍ കഴിക്കുന്ന മദ്യം പറയും നിങ്ങളുടെ വ്യക്തിത്വം എന്താണെന്ന്! 

മദ്യത്തോടുള്ള ഇഷ്ടം ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ്. 20കളില്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത് ബിയര്‍ ആയിരുന്നെങ്കില്‍ 30കളില്‍ ഈ ഇഷ്ടം സ്‌കോച്ചിലേക്ക് മാറിയേക്കാം. ചിലപ്പോള്‍ കുറച്ചുകൂടെ മുതിര്‍ന്നപ്പോള്‍ സ്‌കോച്ചിനോടുള്ള ഇഷ്ടം റമ്മിനും വിസ്‌കിക്കും വഴിമാറിയെന്നും വരാം. എന്തൊക്കെയായാലും നിങ്ങളുടെ ഇഷ്ട ഡ്രിങ്ക് നിങ്ങളുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പ്രായം ഒരു ഘടകമല്ലതാനും.

വോഡ്ക

വോഡ്ക പ്രേമികള്‍ ഒന്നില്ലെങ്കില്‍ പരിചയസമ്പത്ത് കൂടിയവരായിരിക്കും അല്ലെങ്കില്‍ അവര്‍ മദ്യപാനത്തില്‍ പുതുമുഖങ്ങളായിരിക്കും. മദ്യപാനം തുടങ്ങുമ്പോള്‍ ഭൂരിഭാഗം പേരും ആദ്യമായി പരീക്ഷിക്കുന്നതും വോഡ്ക തന്നെ. ഒരുപക്ഷെ വോഡ്കയുടെ രുചി നിങ്ങള്‍ക്ക് ഇഷ്ടമായികൊള്ളണമെന്നില്ല മറിച്ച് വോഡ്ക നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡാകുകയാണെങ്കില്‍ നിങ്ങള്‍ വളരെ പക്വത ആര്‍ജിച്ചവരായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

വിസ്‌കി

സ്‌കോച്ച്, ഐറിഷ് വിസ്‌കി തുടങ്ങി വിസ്‌കിയുടെ എല്ലാ വകഭേദങ്ങളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിസ്‌കിയുടെ ഏത് വേരിയേഷന്‍ തിരഞ്ഞെടുത്താലും നിങ്ങളുടെ ഉള്ളിലെ ആത്മധൈര്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. വിസ്‌കി ഇഷ്ടമുള്ളവര്‍ ധൈര്യശാലികളും വളരെയധികം പ്രയത്‌നിക്കുന്നവരുമാണെന്നാണ് സൂചിപ്പിക്കുന്നത്.

ബിയര്‍

സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബിയര്‍ സ്‌നേഹികളുടെ ഗണത്തില്‍ വരുന്നത്. നിങ്ങളുടെ അലസജീവിതവും നര്‍മ്മസംഭാഷണങ്ങളും നിങ്ങളെ മറ്റുളഌവര്‍ക്ക് പ്രിയങ്കരനാക്കുന്ന ഘടകമാണ്. എന്നാല്‍ ബിയര്‍ പ്രേമം ഏഴ് ബോട്ടില്‍ കടന്നാല്‍ നിങ്ങള്‍ പ്രവചനങ്ങളുടെ മനുഷ്യനായി മാറും. ഭാവിപ്രവചനങ്ങളും ഉപദേശ വാക്യങ്ങളുമായിരിക്കും പിന്നെ നിങ്ങളുടെ ആയുധം. 

വൈന്‍ 

സഭ്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന വ്യക്തിത്വമാണ് നിങ്ങളുടേത്. നിങ്ങള്‍ക്കുള്ളിലെ പ്രസരിപ്പിന്റെ സൂചകമായി നിങ്ങളുടെ കൈയിലെ വൈന്‍ ഗ്ലാസ് നിലകൊള്ളും. ഒരു സാമൂഹിക ജീവിയായിരിക്കും നിങ്ങള്‍ രഹസ്യങ്ങള്‍ ഇഷ്ടമുള്ള നിങ്ങള്‍ നിങ്ങളുടെയും മറ്റുള്ളവരുടെയും രഹസ്യങ്ങള്‍ ചിലസമയം പരസ്യമാക്കി രസിക്കാറുമുണ്ട്. വൈന്‍ അഞ്ചാം ഗ്ലാസിലേക്ക് കടക്കുമ്പോള്‍ പിന്നെ നിങ്ങളുടെ മനസില്‍ അവശേഷിക്കുന്ന രഹസ്യമൊന്നും ഉണ്ടാകില്ലെന്നതും മറ്റൊരു വസ്തുത. 

ടക്വീല

സാഹസങ്ങളെ ഇഷ്ടപ്പെടുന്ന യുവത്വം നിറഞ്ഞ നിങ്ങളുടെ സ്വഭാവ സവിശേഷതയാണ് നിങ്ങളിലെ ടക്വീല പ്രേമം സൂചിപ്പിക്കുന്നത്. ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന നിങ്ങള്‍ പങ്കെടുക്കുന്ന ആഘോഷങ്ങളിലെല്ലാം ജീവിതകാലം മുഴുവന്‍ മറക്കാത്ത ഓര്‍മകള്‍ അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. റാ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com