ഇന്ത്യയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ ദിവസേന ഫോണ്‍ പരിശോധിക്കുന്നത് എത്രതവണയെന്ന് അറിയണോ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2018 03:54 PM |
Last Updated: 20th May 2018 03:54 PM | A+A A- |

ഇന്ത്യയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ ദിവസവും 150തിലധികം തവണ മൊബൈല്‍ ഫോണ്‍ പരിശോധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. അലിഗാര്‍ഹ് മുസ്ലീം സര്‍വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 20കേന്ദ്ര സര്‍വകലാശാലകളില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലിലേക്ക് ഗവേഷകര്‍ എത്തിയത്.
ഏതെങ്കിലും വിവരങ്ങള്‍ തങ്ങള്‍ അറിയാതെ പോകുമോ എന്ന ഉത്കണ്ഠയാണ് കോളെജ് വിദ്യാര്‍ത്ഥികളെ ഇത്രയധികം തവണ മൊബൈല്‍ പരിശോധിച്ചുകൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് നവീദ് ഖാന്‍ പറഞ്ഞു. സര്‍വെയില്‍ പങ്കെടുത്തതില്‍ 26ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് തങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പ്രാഥമികമായും ഫോണ്‍ കോളുകള്‍ക്കായാണ് എന്ന് പ്രതികരിച്ചത്. മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ സമയം ചിലവഴിക്കാനും സിനിമ കാണുക പോലുള്ള മറ്റ് വിനോദങ്ങള്‍ക്കുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രയോജനപ്പെടുത്തുന്നത്.
എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ദ്ധിക്കുന്നത് കുട്ടികളില്‍ ദോഷമായി ഫലം ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ആശ്രയം വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുമെന്ന് 2017ല്‍ പുറത്തുവന്ന പഠനം ചൂണ്ടികാചട്ടിയിരുന്നു.