അത്ര ലളിതമല്ലീ വിവാഹവസ്ത്രം; മേഗന്റെ തലയിലെ വെയിലിനും കയ്യിലെ ബൊക്കെയ്ക്കുമുണ്ട് പറയാനേറെ 

വധുവിന്റെ മുഖത്തെ പാതി മറച്ചു കൊണ്ട് വീണു കിടന്ന വെയിലിനും കയ്യിലെ കുഞ്ഞു ബൊക്കെയ്ക്കും കുറേ കഥ പറയാനുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
അത്ര ലളിതമല്ലീ വിവാഹവസ്ത്രം; മേഗന്റെ തലയിലെ വെയിലിനും കയ്യിലെ ബൊക്കെയ്ക്കുമുണ്ട് പറയാനേറെ 

തിലളിതം, ആഢ്യം, സുന്ദരം. ഇതായിരുന്നു ബ്രിട്ടീഷ് രാജവിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച ഏവര്‍ക്കും വധു മേഗന്റെ വിവാഹവസ്ത്രത്തെപ്പറ്റി പറയാനുണ്ടായിരുന്നത്. എന്നാല്‍ വധുവിന്റെ മുഖത്തെ പാതി മറച്ചു കൊണ്ട് വീണു കിടന്ന വെയിലിനും കയ്യിലെ കുഞ്ഞു ബൊക്കെയ്ക്കും കുറേ കഥ പറയാനുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ അറിയുക, ലളിതമെന്ന് തോന്നിച്ച ഈ ആക്‌സസറികള്‍ തയ്യാറാക്കാന്‍ ഡിസൈനറും ഫ്‌ലോറിസ്റ്റും കുറച്ചൊന്നുമല്ല തല പുകച്ചത്.

വിവാഹദിനത്തില്‍ തന്റെ വസ്ത്രത്തില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ഘടകം വേണമെന്നത് മേഗന്റെ താത്പര്യമായിരുന്നു. വിവാഹവസ്ത്രം ഡിസൈന്‍ ചെയ്ത വെയിറ്റ് കെല്ലറുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് തലയില്‍ അണിയുന്ന വെയ്‌ലില്‍ ചേര്‍ക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്. 53കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ പ്രതിധീകരിച്ചുന്ന സസ്യലതാദികളാണ് മേഗന്റെ വെയ്‌ലില്‍ കെല്ലര്‍ ഡിസൈന്‍ ചെയ്തു ചേര്‍ത്തത്. 

ബ്രിട്ടീഷ് രാജ്ഞി ഹാരി രാജകുമാരനെ കോമണ്‍വെല്‍ത്ത് യൂത്ത് അംബാസഡറായി നിയമിക്കുന്നതോടെ ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഔദ്യോഗികചുമതലയായിരിക്കും ഹാരി രാജകുമാരനും പത്‌നി മേഗനും ഉണ്ടാകുക. തങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഈ ഉത്തരവാദിത്വത്തിന് നന്ദി പ്രകടിപ്പിച്ചാണ് മേഗന്‍ വിവാഹവസ്ത്രത്തില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ ചേര്‍ത്തത്. 

ഓരോ രാജ്യത്തിന്റെയും സസ്യവൈവിധ്യം തിരഞ്ഞെടുക്കാന്‍ കുറച്ചൊന്നുമല്ല മേഗനും ഡിസൈനറും കഷ്ടപ്പെട്ടത്. വെയ്‌ലില്‍ ചേര്‍ക്കപ്പെട്ട ഓരോ പൂക്കളും വ്യത്യസ്തമാക്കാന്‍ കെല്ലര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഞ്ച് മീറ്റര്‍ നീളമുള്ള വെയില്‍ സില്‍ക്ക് ടട്ടില്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നെയ്‌തെടുത്തതാണ്. ഇതില്‍ പട്ടുനൂലുകളും ഓര്‍ഗന്‍സയും ഉപയോഗിച്ച് ഡിസൈന്‍ കൈകൊണ്ട് നെയ്തു ചേര്‍ക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പൂക്കള്‍ക്ക് പുറമേ രണ്ട് പൂക്കള്‍ കൂടെ മേഗന്‍ വെയ്‌ലിലേക്ക് ചേര്‍ത്തു. വിന്റര്‍സ്വീറ്റ് എന്ന പൂവും കാലിഫോര്‍ണിയ പോപിയുമായിരുന്നു അവ. വിന്റര്‍സ്വീറ്റ് കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ മേഗന് ഏറ്റവും പ്രിയപ്പെട്ട പൂവാണ്. കാലിഫോര്‍ണിയ പോപിയാകട്ടെ മേഗന്റെ സ്വദേശത്തെ പ്രതിനിധീകരിക്കുന്നതും. 


മേഗന്റെ കൈയ്യിലെ ബൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ഘടകം. കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നിന്ന് ഹാരി രാജകുമാരന്‍ തിരഞ്ഞെടുത്ത തന്റെ ഏറ്റവും പ്രിയപ്പെട്ട പൂക്കളാണ് മേഗന്റെ കൈയ്യില്‍ ബൊക്കെയായി എത്തിയത്. ഫ്‌ലോറിസ്റ്റ് ഫിലിപ്പാ ക്രാഡോകാണ് ബൊക്കെ ഡിസൈന്‍ ചെയ്തത്. ബൊക്കെയില്‍ ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട ഫൊര്‍ഗറ്റ് മി നോട്ട് എന്ന പൂവും ഉണ്ട്. ഡയാന രാജകുമാരിയുടെ ഓര്‍മ്മ തങ്ങളുടെ ജീവിതത്തിലെ ഈ പ്രധാന ദിവസം ഉണ്ടാകണമെന്ന ആഗ്രഹമാണ് ഈ പൂവിനെ ബോക്കെയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com