11കാരന്‍ കുത്തിയൊലിക്കുന്ന ഓവുചാലിലേക്ക് വീണു: ഒലിച്ച്‌പോയ കുട്ടിക്ക് സാഹസികമായ രക്ഷപ്പെടുത്തല്‍

11 വയസുളള ഒരാണ്‍കുട്ടി അബദ്ധത്തില്‍ വെള്ളം കുത്തിയൊലിക്കുന്ന ഓവുചാലില്‍ വീഴുകയായിരുന്നു.
11കാരന്‍ കുത്തിയൊലിക്കുന്ന ഓവുചാലിലേക്ക് വീണു: ഒലിച്ച്‌പോയ കുട്ടിക്ക് സാഹസികമായ രക്ഷപ്പെടുത്തല്‍

പകടങ്ങളെല്ലാം അപ്രതീക്ഷിതമായാണ് സംഭവിക്കാറ്. അത് എവിടെവെച്ച്, എങ്ങനെ, എപ്പോള്‍ എന്നൊന്നും നിര്‍വചിക്കാന്‍ പറ്റില്ല. ഇങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താനായില്ലെങ്കില്‍ ആളുടെ ജീവന്‍ വരെ കയ്യില്‍ന്ന് പോകും. അത്തരത്തിലുള്ള ഒരുപകടത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചൈനയിലെ കുസോ എന്ന സ്ഥലത്താണ് സംഭവം. 11 വയസുളള ഒരാണ്‍കുട്ടി അബദ്ധത്തില്‍ വെള്ളം കുത്തിയൊലിക്കുന്ന ഓവുചാലില്‍ വീഴുകയായിരുന്നു. കുട്ടി നിലകിട്ടാതെ വെള്ളത്തിലൂടെ ഒഴുകിപ്പോയി. ആ സമയത്ത് അതിലൂടെ കാറില്‍ പോവുകയായിരുന്നു രണ്ട് ആളുകളുടെ സമയോചിതമായ പ്രവര്‍ത്തമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

മഴ പോലും വകവയ്ക്കാതെയാണ് അവര്‍ കുട്ടിയെ ഓടിപ്പോയി രക്ഷിച്ചത്. സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌റ്റോം ഡ്രെയ്ന്‍ റെസ്‌ക്യൂ എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com