രാജസ്ഥാനില്‍ ചൂട് സഹിക്കാനാകാതെ 11 മയിലുകള്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ഭില്‍വാരയിലെ റായ്‌സിങ്പുരയിലാണ് സംഭവം.
രാജസ്ഥാനില്‍ ചൂട് സഹിക്കാനാകാതെ 11 മയിലുകള്‍ക്ക് ദാരുണാന്ത്യം

ഭില്‍വാര: രാജസ്ഥാനില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ 11 മയിലുകള്‍ക്ക് ജീവന്‍ നഷ്ടമായി. അമിതമായ ചൂട് താങ്ങാനാകാതെയാണ് മയിലുകള്‍ ചത്തത്. രാജസ്ഥാനിലെ ഭില്‍വാരയിലെ റായ്‌സിങ്പുരയിലാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ മറ്റ് രണ്ട് മയിലുകളെ വെറ്റിനററി ഉദ്യോഗസ്ഥരുടെയും വനം അധികൃതരുടെയും നേതൃത്ത്വത്തില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com