പ്ലാങ്ക്, ക്രഞ്ചസ് ഇതൊക്കെ വര്‍ക്കൗട്ടിലെ പഴയ പേരുകള്‍; ജിമ്മില്‍ ഇപ്പോള്‍ ട്രെന്‍ഡ് മെര്‍മെയ്ഡ് വര്‍ക്കൗട്ട്  

മത്സ്യകന്യകയുടെ ചലനങ്ങല്‍ പോലെയാണ് മെര്‍മെയ്ഡ് വര്‍ക്കൗട്ട് ക്രമീകരിച്ചിരിക്കുന്നത്. കാലുകള്‍ ഒന്നിച്ചാക്കി മെര്‍മെയ്ഡ് ടെയില്‍ ധരിച്ച് നീന്തുന്നതാണ് ഇത്
പ്ലാങ്ക്, ക്രഞ്ചസ് ഇതൊക്കെ വര്‍ക്കൗട്ടിലെ പഴയ പേരുകള്‍; ജിമ്മില്‍ ഇപ്പോള്‍ ട്രെന്‍ഡ് മെര്‍മെയ്ഡ് വര്‍ക്കൗട്ട്  

ന്നും ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് ചെയ്തുവന്നാല്‍ മടുപ്പ് തോന്നുക സ്വാഭാവികം. വ്യായാമം ഇഷ്ടമാണെങ്കിലും പലരും തുടക്കത്തിലെ ആവേശം പിന്നീടുള്ള ദിനങ്ങളില്‍ കാണിക്കാത്തതും ഈ മടുപ്പ് കാരണം തന്നെ. അതുകൊണ്ടാണ് ജിം ട്രെയ്‌നര്‍മാര്‍ ഇടയ്ക്കിടെയെങ്കിലും പുതിയ വര്‍ക്കൗട്ടുകള്‍ അവതരിപ്പിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം തന്നെയാണ് ഇവര്‍ പ്രയോജനപ്പെടുത്തുന്നത്. ഈ നിരയിലേക്ക് ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്നതാണ് മെര്‍മെയ്ഡ് വര്‍ക്കൗട്ട്. 

മത്സ്യകന്യകയുടെ ചലനങ്ങല്‍ പോലെയാണ് മെര്‍മെയ്ഡ് വര്‍ക്കൗട്ട് ക്രമീകരിച്ചിരിക്കുന്നത്. കാലുകള്‍ ഒന്നിച്ചാക്കി മെര്‍മെയ്ഡ് ടെയില്‍ ധരിച്ച് നീന്തുന്നതാണ് ഇത്. കേള്‍ക്കുമ്പോള്‍ ലളിതമായി തോന്നുമെങ്കിലും അത്ര എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാന്‍ പറ്റുന്നതല്ല. നീന്തല്‍ പോലെതന്നെ മുഴുവന്‍ ശരീരഭാഗങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു വര്‍ക്കൗട്ടാണ് ഇത്. ഇത് ചെയ്യുമ്പോള്‍ ശരീരം ഉരുണ്ടുനീങ്ങുന്ന അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വെള്ളത്തില്‍ നിന്നുള്ള പ്രതിരോധം കൂടിയാകുമ്പോള്‍ വര്‍ക്കൗട്ട് കൂടുതല്‍ കഠിനമാകും. 

മെര്‍മെയ്ഡ് വര്‍ക്കൗട്ട് ചെയ്യുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതപ്പെടുത്തുമെന്നും ലങ് കപാസിറ്റി വര്‍ദ്ധിപ്പിക്കുമെന്നും ശരീരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി കൂട്ടുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നീന്താനുപയോഗിക്കുന്ന മെര്‍മെയ്ഡ് ടെയില്‍ (മത്സ്യകന്യകയുടെ വാലുപോലുള്ള ഉപകരണം) വില്‍ക്കുന്ന ഫിന്‍ ഫണ്‍ മെര്‍മെയ്ഡ് എന്ന കമ്പനിയാണ് ഈ പുതിയ വര്‍ക്കൗട്ട് അവതരിപ്പിച്ചിരിക്കുന്നത്. വര്‍ക്കൗട്ട് സീരീസിന്റെ വീഡിയോ ടൂട്ടോറിയല്‍ ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. എട്ട് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ വര്‍ക്കൗട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com