രക്ഷിക്കാന്‍ നാല് നിലകള്‍ ചാടിക്കടന്ന് 'സ്‌പൈഡര്‍മാന്‍' എത്തി; ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന നാലു വയസുകാരനെ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറല്‍

സ്‌പൈഡര്‍ മാന്റെ രക്ഷാപ്രവര്‍ത്തനം വൈറലായതോടെ സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ് യുവാവ്
രക്ഷിക്കാന്‍ നാല് നിലകള്‍ ചാടിക്കടന്ന് 'സ്‌പൈഡര്‍മാന്‍' എത്തി; ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന നാലു വയസുകാരനെ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറല്‍

പാരീസിലെ ഇപ്പോഴത്തെ ഹീറോ മാലിയില്‍ നിന്നെത്തിയ ഒരു കുടിയേറ്റക്കാരനാണ്. 'ദി റിയല്‍ സ്‌പൈഡര്‍ മാന്‍', ബാല്‍ക്കെണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിക്കാന്‍ 22 കാരനായ മമൗഡൗ പിടിച്ച് കയറിയത് നാല് നിലകളാണ്. സ്‌പൈഡര്‍ മാന്റെ രക്ഷാപ്രവര്‍ത്തനം വൈറലായതോടെ സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ് യുവാവ്. 

നാല് വയസുകാരന്‍ തൂങ്ങി കിടക്കുന്നതു കണ്ട് ഒരു നിമിഷം പോലും കളയാതെയാണ് താഴെ നിന്നിരുന്ന ഗസ്സാമ കെട്ടിടത്തില്‍ പിടിച്ച് കയറിയത്. അതിശയിപ്പിക്കുന്ന വേഗത്തിലാണ് യുവാവ് കുഞ്ഞിന്റെ അടുത്തെത്തിയത്. ഒരു മിനിറ്റില്‍ താഴെ മാത്രം സമയമാണ് കുഞ്ഞിനെ രക്ഷിക്കാന്‍ എടുത്തത്. 

വീഡിയോ കണ്ട് ഗസ്സാമയോട് നേരിട്ട് നന്ദി പറയുന്നതിനായി എലൈസി പാലസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസ്ഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. പാരിസ് മേയര്‍ അന്നെ ഹിഡാല്‍ഗോയും യുവാവിനെ പുകഴ്ത്തി രംഗത്തെത്തി. സപൈഡര്‍മാനെന്നാണ് ഗസ്സാമയെ മേയര്‍ തന്റെ ട്വീറ്റിലൂടെ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com