സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ആകര്‍ഷകത്വം തെളിയിക്കാന്‍; പുരുഷന്‍മാരോ? 

പെണ്‍കുട്ടികള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനാണെന്ന് പഠനം
സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ആകര്‍ഷകത്വം തെളിയിക്കാന്‍; പുരുഷന്‍മാരോ? 

പെണ്‍കുട്ടികള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനാണെന്ന് പഠനം. തങ്ങളുടെ ആകര്‍ഷണീയത സ്വയം ബോധ്യപ്പെടുത്താനാണ് പല സ്ത്രീകളും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതെന്നാണ് നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ നേതൃത്വം നല്‍കിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ പുരുഷന്‍മാര്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ഹൃസ്വകാല പ്രണയബന്ധങ്ങള്‍ കണ്ടെത്താനാണെന്നും കാഷ്വല്‍ സെക്‌സ് ആണ് ഇവരെ ഡേറ്റിംഗ് ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെന്നും പഠനത്തില്‍ കണ്ടെത്തി. 

ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ദീര്‍ഘകാല ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരും ഉള്‍പ്പെടുമെങ്കിലും ഇവരുടെ എണ്ണം വളരെ ചുരുക്കം മാത്രമാണെന്നും പഠനത്തില്‍ കണ്ടെത്തി. ഡേറ്റിംഗ് ആപ്പുകളില്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് സ്ത്രീകളാണെന്നും പറയുന്നു, എന്നാല്‍ ഇത് പുരുഷന്‍മാരെക്കാള്‍ സമയമെടുത്താണ് സ്ത്രീകള്‍ തങ്ങള്‍ക്ക് താത്പര്യമുള്ള പങ്കാളിയെ കണ്ടെത്തുന്നത് എന്നതുകൊണ്ടാണെന്നും പഠനം വെളിപ്പെടുത്തുന്നു. 

ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പുരുഷന്‍മാരാണ് കൂടുതല്‍ സമര്‍ത്ഥര്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പങ്കാളിയെ കണ്ടെത്താനും അവരുമായി സംസാരിച്ചുതുടങ്ങാനും പുരുഷന്‍മാരാണ് മുന്‍പന്തിയില്‍, പഠനം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com