ഒന്‍പതു വയസുകാരി വിഴുങ്ങിയ കാന്തം പുറത്തെടുത്തത് മറ്റൊരു കാന്തം ഉപയോഗിച്ച്; ഡോക്റ്റര്‍മാരുടെ ബുദ്ധി അപാരം തന്നെ!

വീട്ടില്‍ കളിക്കുന്നതിനിടയില്‍ ടോയ് മാഗ്നറ്റ് വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്
ഒന്‍പതു വയസുകാരി വിഴുങ്ങിയ കാന്തം പുറത്തെടുത്തത് മറ്റൊരു കാന്തം ഉപയോഗിച്ച്; ഡോക്റ്റര്‍മാരുടെ ബുദ്ധി അപാരം തന്നെ!

മാംഗളൂര്‍; കാന്തം വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം എടുക്കാനാവാതെ ബുദ്ധിമുട്ടിയ ഒന്‍പതു വയസുകാരിയെ അസാധാരണ മാര്‍ഗത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് മാംഗളൂരുവിലെ കെഎംസി ആശുപത്രി. കുട്ടിയുടെ ശ്വാസനാളിയില്‍ കുടുങ്ങിയിരുന്ന കാന്തത്തെ മറ്റൊരു ശക്തമായ കാന്തം ഉപയോഗിച്ചാണ് ഡോക്റ്റര്‍മാര്‍ പുറത്തെടുത്തത്. 

വീട്ടില്‍ കളിക്കുന്നതിനിടയില്‍ ടോയ് മാഗ്നറ്റ് വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിയുടെ ശ്വാസനാളിയില്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു കാന്തം. ഇതോടെ കാന്തം എങ്ങനെ പുറത്തെടുക്കും എന്ന ആശയക്കുഴപ്പത്തിലായി ഡോക്റ്റര്‍മാര്‍. എക്‌സറേയില്‍ നിന്ന് വലത്തെ ശ്വാസകോശത്തിന്റെ പ്രധാന ശ്വാസനാളികശാഖയില്‍ കുടുങ്ങി നില്‍ക്കുകയാണ് കാന്തം എന്ന് മനസിലായി.

കുട്ടിയെ ഉടനെ ഓപ്പറേഷന്‍ തീയെറ്ററിലേക്ക് മാറ്റി ബ്രോഞ്ചോസ്‌കോപ്പി നടത്താന്‍ പീഡിയാട്രിക് സര്‍ജനായ ഡോ. ജയതീര്‍ത്ഥ ജോഷി പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നിന്ന് കാന്തം നീക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം ഫോര്‍സെപ്‌സ് ഉപയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ കാന്തത്തിന്റെ പുറംഭാഗം മിനുസമുള്ളതിനാല്‍ വീണ്ടും താഴേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത് ശ്വാസനാളി മുറിയാനും ചിലപ്പോള്‍ കാരണമായിരിക്കാം. തുടര്‍ന്നാണ് വലിയ കാന്തത്തെ ഇതിനായി ഉപയോഗിക്കാന്‍ ഡോക്റ്റര്‍മാര്‍ തീരുമാനിച്ചത്. കാന്തം ഉപയോഗിച്ച് ശ്വാസ നാളിയില്‍ നിന്ന് കാന്തം പുറത്തെടുത്തതിന് ശേഷം എളുപ്പത്തില്‍ നീക്കം ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com